പേരാമ്പ്ര: ഒന്നാം ഡോസ് വാക്‌സിനെടുക്കാൻ 40 കിലോ മീറ്റർ അകലെയുള്ള വാക്സിൻ കേന്ദ്രത്തിലെത്തിയ വീട്ടമ്മ ലഭിച്ചത് വാക്സിനെടുത്തുവെന്ന മറുപടി. കോഴിക്കോട് കിണാശ്ശേരിയുള്ള നദീറ ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയപ്പോഴാണ് സാങ്കേതിക പിഴവ് മൂലം വാക്സിൻ എടുത്തുവെന്ന് കോവിൻ പോർട്ടലിൽ രേഖപ്പെടുത്തിയതായി വ്യക്തമായത്.
ഇതുമായി ബന്ധപ്പെട്ട് മൊബൈലിൽ അറിയിപ്പും വന്നിട്ടുണ്ട്. രജിസ്റ്റർ ചെയ്ത സൈറ്റിൽ ആദ്യ ഡോസ് സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റുമുണ്ട്. വാക്‌സിന്‍ എടുക്കാത്ത തനിക്ക് എങ്ങനെ വാക്‌സിന്‍ എടുത്തുവെന്ന മെസേജ് വന്നെന്നാണ് വീട്ടമ്മയായ നദീറ ചോദിക്കുന്നത്. സർട്ടിഫിക്കറ്റിൽ മൊബൈൽ നമ്പറും ആധാർ നമ്പറും കൃത്യമാണെന്നും ഇവർ പറഞ്ഞു. കോവിൻ പോർട്ടലിൽ വാക്സിൻ എടുത്തുവെന്ന രേഖപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിൽ ഇനി വാക്സിൻ ലഭിക്കുമോയെന്നാണ് വീട്ടമ്മയുടെ ആശങ്ക.
എന്നാൽ സാങ്കേതിക പിഴവാണ് ഇങ്ങനെ വരാൻ കാരണമെന്ന് ഇത്തരത്തിൽ വാക്സിനെടുത്തതായി സൈറ്റിൽ രേഖപ്പെടുത്താൻ കാരണമെന്ന് അധികൃതർ പറഞ്ഞു. വീട്ടമ്മ വീണ്ടുമെത്തിയാൽ വാക്സിൻ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.