പേരാമ്പ്ര: പേരാമ്പ്ര എസ്റ്റേറ്റിലെ സീനിയർ ഫീൽഡ് അസിസ്റ്റന്റ് മുഹമ്മദ് ഷബീബിനെ വ്യാഴാഴ്ച രാത്രി രണ്ടംഗ സംഘം ക്വാർട്ടേഴ്സിൽ കയറി മർദിച്ചു. ഷബീബ് പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
ഷബീബിെൻറ പരാതിയിൽ എസ്റ്റേറ്റിലെ തൊഴിലാളിയും സി.ഐ.ടി.യു പ്രവർത്തകനുമായ കെ.ടി. സതീഷ് ഉൾപ്പെടെ രണ്ടുപേർക്കെതിരെ പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തു. നേരത്തേ ഷബീബിെൻറ പരാതിയിൽ സതീഷിനെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
കഴിഞ്ഞദിവസം തിരിച്ചെടുത്തെങ്കിലും നിലവിലുണ്ടായിരുന്ന സെക്ഷനിൽനിന്ന് മാറ്റി. ഇതിെൻറ വൈരാഗ്യത്തിലാണ് മർദനമെന്ന് സംശയിക്കുന്നു. സംഭവത്തിൽ ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, പേരാമ്പ്ര എസ്റ്റേറ്റ് ലേബർ സെന്റർ എച്ച്.എം.എസ് എന്നിവ പ്രതിഷേധിച്ചു. എച്ച്.എം.എസ് യൂനിയൻ യോഗത്തിൽ പ്രസിഡന്റ് കെ.ജി. രാമനാരായണൻ അധ്യക്ഷത വഹിച്ചു. വിജു ചെറുവത്തൂർ, ഷാജി വട്ടോളി, എൻ.ജെ. തോമസ്, ഡാനിഷ് കൊമ്മറ്റത്തിൽ, സിന്ധു മൈക്കിൾ, പി.കെ. പ്രേമലത, സി.കെ. സുരേഷ് എന്നിവർ സംസാരിച്ചു.
സംയുക്ത ട്രേഡ് യൂനിയൻ മാർച്ചും പ്രതിഷേധ യോഗവും ചേർന്നു. യോഗത്തിൽ സി.ഐ.ടി.യു സെക്രട്ടറി എം.പി. പ്രകാശ് അധ്യക്ഷത വഹിച്ചു. എ.ജി. രാജൻ ഉദ്ഘാടനം ചെയ്തു. സതീശൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.