പ്രിയയുടെയും മക്കളുടേയും മൃതദ്ദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ

ദേ​ഹ​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ് പി​ട​യു​മ്പോ​ഴും പ്രിയ പറഞ്ഞു - 'ഞങ്ങളെ രക്ഷിക്കരുത്... പ്രകാശേട്ട​െൻറ അടുത്തെത്തണം'

പേ​രാ​മ്പ്ര (കോഴിക്കോട്​): ദേ​ഹ​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ് പി​ട​യു​മ്പോ​ഴും ര​ക്ഷ​പ്പെ​ട​ണ​മെ​ന്ന് അ​വ​ർ ആ​ഗ്ര​ഹി​ച്ചി​ല്ല. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ൾ പ്രി​യ ആ​വ​ശ്യ​പ്പെ​ട്ട​ത് 'ത​ങ്ങ​ളെ ര​ക്ഷി​ക്ക​രു​ത്, പ്ര​കാ​ശേ​ട്ട​െൻറ​യ​ടു​ത്ത് എ​ത്ത​ണ​മെ​ന്നാ​ണ്. ര​ണ്ടു മ​ക്ക​ളെ​യും പ്രി​യ​യെ​യും ത​നി​ച്ചാ​ക്കി ജ​നു​വ​രി നാ​ലി​നാ​ണ് മു​ളി​യ​ങ്ങ​ൽ ന​ടു​ക്ക​ണ്ടി പ്ര​കാ​ശ​നെ മ​ര​ണം ഹൃ​ദ​യാ​ഘാ​ത​ത്തി​െൻറ രൂ​പ​ത്തി​ൽ ത​ട്ടി​യെ​ടു​ത്ത​ത്.

സ്നേ​ഹ​ത്തി​‍െൻറ​യും ക​രു​ത​ലി​‍െൻറ​യും നി​റ​കു​ട​മാ​യ ഭ​ർ​ത്താ​വി​ല്ലാ​ത്ത ലോ​ക​ത്ത് ജീ​വി​ക്കാ​ൻ അ​വ​ർ ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല. മ​ര​ണ​ത്തെ​ക്കു​റി​ച്ച് മാ​ത്ര​മാ​ണ് പ്രി​യ എ​പ്പോ​ഴും സം​സാ​രി​ച്ചി​രു​ന്ന​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. മൂ​ത്ത മ​ക​ളോ​ട് ആ​ത്മ​ഹ​ത്യ​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഇ​ള​യ മ​ക​ൾ ഒ​ന്നും അ​റി​യാ​തെ​യാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് യാ​ത്ര​യാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പ്രി​യ കു​ട്ടി​ക​ളു​മൊ​ത്ത് മു​ളി​യ​ങ്ങ​ല്‍ അ​ങ്ങാ​ടി​യി​ലെ​ത്തി മ​ണ്ണെ​ണ്ണ വാ​ങ്ങി​ച്ചി​രു​ന്നു. വീ​ട്ടി​ലെ വെ​ള്ള​ത്തി​‍െൻറ വാ​ല്‍വ് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​ത് ആ​ളു​ക​ള്‍ ര​ക്ഷി​ക്കാ​തി​രി​ക്കാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നെ​ന്ന് ക​രു​തു​ന്നു.

പ്ര​കാ​ശ​‍െൻറ മാ​താ​വ്​ ഓ​മ​ന​മ്മ​യു​ടെ അ​ടു​ത്ത് ദി​വ​സ​വും ഉ​റ​ങ്ങാ​റു​ള്ള മൂ​ത്ത മ​ക​ൾ പു​ണ്യ​തീ​ർ​ത്ഥ​യെ പ്രി​യ വ്യാ​ഴാ​ഴ്​​ച രാ​ത്രി ത​‍െൻറ അ​ടു​ത്ത് കി​ട​ത്തു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ച മൂ​ന്ന​ര​യോ​ടെ വീ​ട്ടി​ൽ​നി​ന്ന് കൂ​ട്ട​ക്ക​ര​ച്ചി​ൽ കേ​ട്ട് അ​യ​ല്‍വാ​സി​ക​ൾ എ​ത്തു​ക​യാ​യി​രു​ന്നു. പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​നു​ശേ​ഷം വൈ​കീ​ട്ട് അ​ഞ്ചി​ന്​ പ്രി​യ​യു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം മു​ളി​യ​ങ്ങ​ലി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ പ്ര​കാ​ശ​‍െൻറ ശ​വ​കു​ടീ​ര​ത്തി​നു സ​മീ​പം മൂ​വ​രെ​യും സം​സ്‌​ക​രി​ച്ചു. ഒ​രു നാ​ട് മു​ഴു​വ​ൻ ക​ണ്ണീ​ർ വാ​ർ​ത്താ​ണ് ര​ണ്ട് പി​ഞ്ചു മ​ക്ക​ൾ​ക്കും അ​മ്മ​ക്കും അ​ന്ത്യ​യാ​ത്ര ന​ൽ​കി​യ​ത്.


'പ്രകാശേട്ടന്‍റെ കൂടെ ഞങ്ങളും പോകും' 

വെള്ളിയാഴ്ച്ച പുലർച്ചെ മൂന്നിനാണ് സംഭവം. പ്രിയയും മക്കളും കിടപ്പ് മുറിയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീയിടുകയായിരുന്നു. മറ്റൊരു മുറിയിൽ താമസിക്കുന്ന ഭർത്താവിന്‍റെ അമ്മ കൂട്ട നിലവിളി കേട്ട് ഉണർന്നപ്പോഴാണ് തീ ആളിപ്പടരുന്നത് കണ്ടത്. ഓടിയെത്തിയ നാട്ടുകാർ മൂവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും പുണ്യതീർത്ഥ യാത്രാമധ്യേയും, നിവേദ്യയും പ്രിയയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മരിച്ചു.

ജനുവരി നാലിനാണ് പ്രകാശൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇദ്ദേഹത്തിന്‍റെ മരണത്തോടെ പ്രിയ വലിയ മനോവിഷമത്തിലായിരുന്നു. 'പ്രകാശേട്ടന്‍റെ കൂടെ ഞങ്ങളും പോകും' എന്ന് പലപ്പോളും ബന്ധുക്കളോട് പറഞ്ഞിരുന്നു. ആശുപത്രിയിൽ കൊണ്ടു പോകുംവഴി ഞങ്ങളെ രക്ഷിക്കാൻ ശ്രമിക്കരുതെന്ന് അയൽവാസിയോട് പറഞ്ഞു. പ്രകാശേട്ടന്‍റെ അടുത്ത് തന്നെ സംസ്ക്കരിക്കണമെന്നും അവർ പറഞ്ഞിരുന്നു. വീട്ടുവളപ്പില്‍ പ്രകാശന്‍റെ ശവകുടീരത്തിന് സമീപം തന്നെയാണ് മൂവരെയും സംസ്‌കരിച്ചത്.

പുണ്യതീര്‍ത്ഥ നൊച്ചാട് ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. നടുവണ്ണൂര്‍ കാവുന്തറ റോഡില്‍ തിരുപ്പുറത്ത് നാരായണന്‍ നായരുടെയും മീനാക്ഷി അമ്മയുടെയും മകളാണ് പ്രിയ. സഹോദരങ്ങള്‍: വിജയ, ഉഷ, ജയ, ബിജിലേഷ്.

Tags:    
News Summary - perambra suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.