പേരാമ്പ്ര: കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതിയുടെ ഫോട്ടോ പത്ര മാധ്യമങ്ങൾക്ക് നൽകിയതിന്റെ പ്രതികാരമായി പേരാമ്പ്ര എക്സൈസ് ഓഫീസിനു നേരെ ആക്രമണം നടത്തി. കായണ്ണ നരയംകുളം സ്കൂൾ പറമ്പിൽ ലതീഷും (34)സംഘവുമാണ് ആക്രമണം നടത്തിയതെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.
ലതീഷിനെ കൂടാതെ മറ്റ് രണ്ടു പേരും അക്രമസംഘത്തിൽ ഉണ്ടായിരുന്നു. ഇതിൽ കായണ്ണ സ്വദേശി ശ്യാമിനെ എക്സൈസ് അധികൃതർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ബുധനാഴ്ച്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. ഓഫീസിലേക്ക് അതിക്രമിച്ചു കയറി പ്രധാന വാതിലിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയും ഓഫീസറെ ചീത്ത വിളിക്കുകയും ചെയ്തുവെന്നാണ് പരാതി. പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു.
ലതീഷിനെ കഞ്ചാവ് കൈവശം വെച്ചതിന് കഴിഞ്ഞ ദിവസം എക്സൈസ് സംഘം കൈതക്കലിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷമാണ് മറ്റ് രണ്ട് പേരെയും കൂട്ടി എക്സൈസ് ഓഫീസിലെത്തി അതിക്രമം കാണിച്ചത്. പ്രതികൾ മദ്യലഹരിയിലാണ് അതിക്രമം നടത്തിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.