പേരാമ്പ്ര: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വെള്ളിയൂരിലെ പഴയകാല കമ്യൂണിസ്റ്റ് നേതാവ് എം.കെ. ചെക്കോട്ടിയെ കാണാൻ അദ്ദേഹത്തിെൻറ വീട്ടിലെത്തി. ഞായറാഴ്ച ഉച്ചയോടെയാണ് പിണറായി വിജയനും ഭാര്യ കമലയും മകൾ വീണയും എം.കെയുടെ വെള്ളിയൂരിലെ വീട്ടിൽ എത്തിയത്.
പേരാമ്പ്ര ഏരിയയിൽ കമ്യൂണിസറ്റ്–കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പങ്കുവഹിച്ച എം.കെ 93ാം വയസ്സിലും പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്നു. എന്നാൽ, അടുത്തിടെ വീണ് പരിക്കേറ്റ് വീട്ടിൽ കിടപ്പിലാണ്. ടി.പി. രാമകൃഷ്ണൻ എം.എൽ.എയുടെ ഭാര്യ എം.കെ. നളിനിയുടെ പിതാവാണ് എം.കെ. ചെക്കോട്ടി.
മുഖ്യമന്ത്രിയുടെ പഴ്സനൽ സെക്രട്ടറി വെള്ളിയൂരിലെ വി.എം. സുനീഷിെൻറ ഗൃഹപ്രവേശനം ശനിയാഴ്ചയായിരുന്നു. ഗൃഹപ്രവേശനത്തിന് എത്താൻ കഴിയാത്തതുകൊണ്ട് മുഖ്യമന്ത്രിയും കുടുംബവും ഞായറാഴ്ച വീട് സന്ദർശിച്ചു. അവിടെനിന്ന് ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.