പേരാമ്പ്ര: വിദ്യാലയങ്ങളിലെ ഓൺലൈൻ ക്ലാസുകളിൽ കുട്ടികളുടെ ഹാജർനില പരിശോധിക്കാൻ ഇ-ഹാജർ പട്ടികയുമായി അധ്യാപകൻ. പേരാമ്പ്ര എൻ.ഐ.എം.എൽ.പി സ്കൂൾ അധ്യാപകൻ മുഹമ്മദ് ഷാഫിയാണ് ഇതു തയാറാക്കിയത്. കുട്ടികൾക്ക് നൽകുന്ന ഓൺലൈൻ ലിങ്ക് വഴി അവരുടെ റോൾ നമ്പർ ഉപയോഗിച്ച് ഹാജർ ഇതിലൂടെ അറിയാം.
ഓരോ ദിവസത്തെയും ക്ലാസിന്റെ മുമ്പ് നൽകുന്ന ലിങ്ക് ഉപയോഗിച്ച് നിശ്ചിത സമയത്തിനുള്ളിൽ വിദ്യാർഥികൾക്ക് ഹാജർ രേഖപ്പെടുത്താനും ക്ലാസിന്റെ അവസാനത്തിൽ ഹാജർ റിപ്പോർട്ട് ക്ലാസ് ഗ്രൂപ്പുകളിൽ ലഭ്യമാക്കുന്ന രീതിയിലാണ് സോഫ്റ്റ്വെയറിന്റെ പ്രവർത്തനം.
ഓരോ യൂനിറ്റിന്റെയും അവസാനത്തിൽ വിദ്യാർഥി എത്ര ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തു എന്ന് രക്ഷാകർത്താവിന് പരിശോധിക്കാനും സോഫ്റ്റ്വെയറിലൂടെ കഴിയും. സ്വന്തം ക്ലാസിൽനിന്ന് തുടങ്ങിയ സോഫ്റ്റ്വെയറിന്റെ പ്രവർത്തനം സ്കൂളിലെ മുഴുവൻ ക്ലാസുകളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.