പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഏരൻതോട്ടം പൂവ്വാറ ഭാഗത്ത് പുലിയെ കണ്ടതായി വീട്ടമ്മ പറഞ്ഞതിനെ തുടർന്ന് നാട് ആശങ്കയിൽ. കടിയങ്ങാട് മഹിമക്കു സമീപം ഏരന്‍തോട്ടം ഭാഗത്ത് പൂവാറച്ചാലില് പത്മിനിയാണ് കഴിഞ്ഞദിവസം വൈകീട്ട് 5.45ഓടെ പുലിയെ കണ്ടതായി പറഞ്ഞത്. വീടിനു സമീപം റോഡില്‍ പുലി നിൽക്കുന്നത് കണ്ടപ്പോൾ ഇവർ ബഹളംവെക്കുകയായിരുന്നു. പിന്നീട് പുലി കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞതായി വീട്ടമ്മ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് ജനപ്രതിനിധികളും പെരുവണ്ണാമൂഴി വനം ബീറ്റ് ഓഫിസര്‍ എന്‍.ടി. ബിജേഷിന്റെ നേതൃത്വത്തില്‍ വനപാലകരും പേരാമ്പ്ര സബ് ഇൻസ്പെക്ടര്‍ ഹമീദിന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു, വൈസ് പ്രസിഡന്റ് വി.എം. അനൂപ് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം വി. ഗോപി, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് അംഗം ഇ.ടി. സരീഷ് എന്നിവര്‍ സ്ഥലത്തെത്തി.
രാത്രി വൈകിയും നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി വട്ടക്കയം ഭാഗത്ത് കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് അവിടെയും വനപാലകർ കടുത്ത ജാഗ്രതയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.