യു.ഡി.എഫ് ധർണ കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു

ആംബുലൻസ് ഡ്രൈവറെ പിരിച്ചുവിട്ടതിനെതിരെ യു.ഡി.എഫ് ധർണ

പേരാമ്പ്ര: കോവിഡിന്‍റെ പേരു പറഞ്ഞ് രണ്ടാമത് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ കോവിഡ് ബാധിതരോട് കാണിക്കുന്ന നെറികേട് ജനം തിരിച്ചറിയുമെന്ന്‌ കെ. മുരളീധരന്‍ എം.പി. കൂത്താളി പഞ്ചായത്തിലെ പാലിയേറ്റിവ് ഡ്രൈവര്‍ രാജന്‍ ജോലിക്കിടയില്‍ കോവിഡ് ബാധിച്ച് അവധിയില്‍ പോകുകയും തിരികെ വന്നപ്പോള്‍ ജോലി നൽകാതിരിക്കുകയും ചെയ്ത പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു കോവിഡ് പോരാളിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് അപമാനിച്ച പഞ്ചായത്ത് ഭരണസമതി പൊതുസമൂഹത്തോട് മാപ്പ് പറയണം. രാജനെ ജോലിക്ക് തിരിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ രാജന്‍. കെ. പുതിയേടത്ത് അധ്യക്ഷത വഹിച്ചു.സത്യന്‍ കടിയങ്ങാട്, സി.പി.എ. അസീസ്, ടി.പി. ചന്ദ്രന്‍, കെ.ടി. കുഞ്ഞമ്മത്, തണ്ടോറ ഉമ്മര്‍, കെ. ആയിഷ, സി.കെ. ബാലന്‍, ഇ.ടി. സത്യന്‍, സി. പ്രേമന്‍, പി.സി. രാധാകൃഷ്ണന്‍, മുഹമ്മത് ലാല്‍ എന്നിവര്‍ സംസാരിച്ചു. കൂത്താളി ടൗണില്‍ നടത്തിയ പ്രകടനത്തിന് ബിനോയ് ശ്രീവിലാസ്, ഷിജു പുല്ല്യാട്ട്, കെ.കെ. സിറാജ്, വി.വി. ജിനീഷ്, പി. രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - udf protest against covid discrimination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.