പേരാമ്പ്ര: മേഖലയിൽ വീടുകൾക്ക് നേരെയുള്ള ആക്രമണം തുടരുന്നു. പൈതോത്ത് പള്ളിത്താഴ പടിഞ്ഞാറെ എടത്തുംകണ്ടിയിൽ താമസിക്കുന്ന കെ.എം.സി. അസീസിെൻറ വീടിനുനേരെയാണ് കല്ലേറുണ്ടായത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. കല്ലേറിൽ വീടിെൻറ ജനൽ ചില്ലുകൾ തകർന്നു. പേരാമ്പ്ര മത്സ്യമാർക്കറ്റിലെ തൊഴിലാളിയാണ് അസീസ്. പേരാമ്പ്ര പൊലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം പുറ്റംപൊയിലിൽ നിർമാണത്തിലിരിക്കുന്ന വീടിനുനേരെ അക്രമം നടത്തി വൻ നാശനഷ്ടം വരുത്തിയിരുന്നു.
രണ്ടുദിവസം മുമ്പ് പേരാമ്പ്ര ഹൈസ്കൂളിനുസമീപം കടക്കുനേരെയും അക്രമമുണ്ടായി. മത്സ്യ മാർക്കറ്റ് സംഘർഷത്തിെൻറ തുടർച്ചയായാണ് അക്രമസംഭവങ്ങൾ നടക്കുന്നതെന്ന് പൊലീസ് സംശയിക്കുന്നു.
വീടിനുനേരെ അക്രമം; യൂത്ത് ലീഗ് പ്രതിഷേധിച്ചു
പേരാമ്പ്ര: പൈതോത്ത് പള്ളിത്താഴ കെ.എം.സി. അസീസിെൻറ വീടിനുനേരെ നടന്ന ആക്രമണത്തിൽ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. നാടിെൻറ സമാധാനം നശിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി.ടി. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.സി. സാദത്ത് അധ്യക്ഷത വഹിച്ചു. കെ. നബീൽ, കെ.പി. ഷമീർ, എ.സി. അർഷാദ്, എൻ.എം. മുബീർ, പി.എൻ. ജസിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.