പൂഴിത്തോട് കാട്ടാന നശിപ്പിച്ച കൃഷി സ്ഥലം വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

പൂഴിത്തോട് കാട്ടാനശല്യം രൂക്ഷം വ്യാപകമായി കൃഷി നശിപ്പിച്ചു

പേരാമ്പ്ര: പൂഴിത്തോട്ടിൽ കൊച്ചുവേലി പാപ്പച്ചന്റെയും വർഗീസ് കണ്ണഞ്ചിറയുടെയും കൃഷിയിടത്തിൽ കഴിഞ്ഞ ദിവസവും കാട്ടാന കയറി കൃഷികൾ നശിപ്പിച്ചു. പടക്കം പൊട്ടിച്ച് ഓടിക്കാൻ ശ്രമിച്ച വർഗീസിന്റെ മകൻ ഷാരോൺ കാട്ടാനയുടെ മുന്നിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തെങ്ങും വാഴയുമെല്ലാം ഇവ നശിപ്പിച്ചു.

ഒരുവർഷം മുമ്പ് പ്രവർത്തനരഹിതമായ വൈദ്യുതിവേലി പുനഃസ്ഥാപിക്കാൻ വനംവകുപ്പിനോട് പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് പഞ്ചായത്ത് ഭരണസമിതി അംഗം സി.കെ. ശശി പറഞ്ഞു. കാട്ടാനഭീഷണിയുള്ള മേഖലകൾ അദ്ദേഹം സന്ദർശിച്ചു. വന്യജീവികൾ നശിപ്പിച്ച കാർഷികവിളകളുടെ നഷ്ടപരിഹാരം ലഭിക്കാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. വനസംരക്ഷണ സമിതി പ്രസിഡന്റ് തോമസ് സെബാസ്റ്റ്യൻ ഈറ്റ തോട്ടത്തിൽ, വാർഡ് കൺവീനർ എ.സി. സുരേന്ദ്രൻ, പി.കെ. മനോജ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.


Tags:    
News Summary - Wild elephants destroy crops at poozhithod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.