കോഴിക്കോട്: 12.68 കോടി രൂപയുടെ തട്ടിപ്പ് നടന്ന പഞ്ചാബ് നാഷനൽ ബാങ്കിലെ (പി.എൻ.ബി) അക്കൗണ്ടുകൾ കോർപറേഷൻ മാറ്റുന്നു. എസ്.ബി.ഐയിലേക്കാണ് അക്കൗണ്ടുകൾ മാറ്റുന്നത്. പി.എൻ.ബിയുടെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് ശാഖയിൽ കോർപറേഷന് കുടുംബശ്രീയുടെ രണ്ടെണ്ണമടക്കം16 അക്കൗണ്ടുകളാണുള്ളത്.
മിക്ക അക്കൗണ്ടുകളും വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് തുടങ്ങിയതാണ്. ഇത്രയും അക്കൗണ്ടുകളാണ് മാറ്റുന്നത്. ഇതുസംബന്ധിച്ച നടപടികൾ ആരംഭിച്ചു. ബാങ്കിലെ മുൻ സീനിയർ മാനേജർ എം.പി. റിജിൽ കോർപറേഷന്റെ വിവിധ അക്കൗണ്ടുകളിൽ തിരിമറി നടത്തി 12 കോടിയിൽ പരം രൂപയാണ് തട്ടിയത്. എന്നാൽ, കോർപറേഷൻ പരാതി നൽകിയതോടെ നഷ്ടമായ തുക കോർപറേഷന് ബാങ്ക് തിരിച്ചുനൽകിയിരുന്നു.
പണം അക്കൗണ്ടിലില്ലാതിരുന്ന കാലത്തെ പലിശയുടെ കണക്ക് ബാങ്ക് നിജപ്പെടുത്തിവരുകയാണ്. ഇത് ലഭ്യമായിട്ടില്ല. അതേസമയം, കേസിൽ അറസ്റ്റിലായ റിജിൽ റിമാൻഡിലാണ്. ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ ടി.എ. ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.