പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഉത്തരമേഖല ഐ.ജി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്യുന്നു

പൊലീസ് ഭീകരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഐ.ജി ഓഫിസ് മാര്‍ച്ച്

കോഴിക്കോട്: പാലക്കാട്ടെ മുസ്ലിം കേന്ദ്രങ്ങളിലെ പൊലീസ് ഭീകരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ ഉത്തരമേഖല ഐ.ജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. നടക്കാവിനു സമീപം പൊലീസ് മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്തു.

സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി ആർ.എസ്.എസ് മുസ്ലിം വിരുദ്ധത നടപ്പാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് പോപുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റായിരുന്ന സുബൈറിനെ ആർ.എസ്.എസ് കൊലപ്പെടുത്തിയത് കേരളത്തെ കലാപഭൂമിയാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.

കൊലപാതകത്തില്‍ അന്വേഷണം മൂന്നുപേരില്‍ ഒതുക്കാനുള്ള ശ്രമത്തിലാണ് എ.ഡി.ജി.പി വിജയ് സാഖറെ. ആർ.എസ്.എസ് തിരക്കഥയനുസരിച്ച് മുസ്ലിംകളെ അന്യായമായി വേട്ടയാടി പീഡിപ്പിക്കുന്ന സമീപനം പൊലീസ് അവസാനിപ്പിക്കണമെന്നും പോപുലർ ഫ്രണ്ട് സെക്രട്ടറി ആവശ്യപ്പെട്ടു. കെ. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം യഹിയ തങ്ങള്‍, മലപ്പുറം സോണല്‍ സെക്രട്ടറി അബ്ദുല്‍ അഹദ് എന്നിവര്‍ സംസാരിച്ചു.


Tags:    
News Summary - Popular Front IG Office March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.