കെ.എം. നരേന്ദ്രൻ
കോഴിക്കോട്: ആകാശവാണി നിലയത്തിന്‍റെയും ദൂരദർശൻ കേന്ദ്രത്തിന്‍റെയും പ്രോഗ്രാം മേധാവി കെ.എം. നരേന്ദ്രൻ വിരമിച്ചു. മികച്ച സാഹിത്യ നിരൂപകനും സ്പോർട്സ് ലേഖകനുമാണ്. 1988ൽ തിരുവനന്തപുരം സി.ബി.എസ് നിലയത്തിൽ പ്രോഗ്രാം എക്സിക്യൂട്ടിവായി സർവിസിൽ പ്രവേശിച്ച ഇദ്ദേഹം തൃശൂർ, കണ്ണൂർ, മഞ്ചേരി, ബറോഡ, കവരത്തി നിലയങ്ങളിലും സേവനമനുഷ്ഠിച്ചു. അഹ്മദാബാദിലെ ട്രെയിനിങ് അക്കാദമിയുടെ മേധാവിയായും പ്രവർത്തിച്ചു.
1989ൽ മികച്ച ഇന്നവേറ്റീവ് പ്രോഗ്രാമിനുള്ള ആകാശവാണി ദേശീയപുരസ്കാരം കരസ്ഥമാക്കിയ നരേന്ദ്രൻ 2014ൽ രാജ്യത്തെ മികച്ച പ്രോഗ്രാം പരിശീലകനുള്ള പുരസ്കാരവും നേടി. പി. പ്രീതയാണ് ഭാര്യ. മകൾ: പി. നിവേദിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.