ചിങ്ങമഴ കനത്തു; പിന്നെ കുറഞ്ഞു

കോഴിക്കോട്​: ചിങ്ങത്തിൽ മാനം കറുത്തപ്പോൾ ജില്ലയിൽ പെയ്​തത്​ കനത്തമഴ. നഗരമുൾപ്പെടെ കോഴിക്കോട്​ താലൂക്കിൽ 10.08 സെൻറിമീറ്റർ മഴയാണ്​ തിങ്കളാഴ​്​ച രാവിലെ എട്ടു​ മണി വരെയുള്ള കണക്കു​പ്രകാരം പെയ്​തത്​. ​െകായിലാണ്ടിയിൽ ആറും വടകരയിൽ 5.7ഉം സെൻറിമീറ്റർ മഴ ലഭിച്ചു. കക്കയം ഡാം പരിസരത്ത്​ 15 സെൻറിമീറ്റർ മഴ കിട്ടി. ചിലയിടങ്ങളിൽ കടൽ പ്രക്ഷുബ്​ധമായ​ിരുന്നു. കടലിൽ വള്ളം പിളർന്നതൊഴിച്ചാൽ കാര്യമായ നാശനഷ്​ടങ്ങളുണ്ടായില്ല. അധികൃതരുടെ മുന്നറിയിപ്പ്​ കണക്കിലെടുത്ത്​ മത്സ്യത്തൊഴിലാളികൾ പലരും കടലിൽ പോയിരുന്നില്ല.

ഈങ്ങാപ്പുഴയിൽ മലവെള്ളപ്പാച്ചിൽ കാരണം അങ്ങാടിയിൽ കയറിയ വെള്ളം തിങ്കളാഴ്​ച ഉച്ചയോടെ പൂർണമായും കുറഞ്ഞു. ഞായറാഴ്​ച വൈകീട്ട്​ മുതൽ പെയ്​ത മഴക്കു​ പിന്നാലെ രാത്രി ഏഴരയോടെയാണ്​ അങ്ങാടിയിൽ വെള്ളം കയറി ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടത്​. കോഴിക്കോട്​ നഗരത്തിൽ മാവൂർ റോഡും പരിസരവും പതിവുപോലെ മഴയിൽ മുങ്ങി.

ഞായറാഴ്​ചയും തിങ്കളാഴ്​ചയും ജില്ലയിൽ യെല്ലോ അലർട്ട്​ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തിങ്കളാഴ്​ച രാവിലെ പത്തു​ മണിക്കുശേഷം മഴയുടെ ശക്തി കുറഞ്ഞിരുന്നു. തെക്ക്-കിഴക്ക് അറബിക്കടലിനോടു ചേര്‍ന്നുള്ള മധ്യ-കിഴക്ക് അറബിക്കടലില്‍ ന്യൂനമർദമുള്ളതിനാൽ ജില്ലയില്‍ സെപ്റ്റംബര്‍ 11 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ ഒന്നു​ മുതൽ സെപ്​റ്റംബർ രണ്ടു​ വരെ 258.1 സെൻറിമീറ്റർ മഴയാണ്​ ജില്ലയിൽ ലഭിച്ചത്​. 231.7 സെൻറിമീറ്ററാണ്​ കി​ട്ടേണ്ടിയിരുന്ന മഴ. 

സെപ്റ്റംബര്‍ 11 വരെ യെല്ലോ അലേര്‍ട്ട്

കോഴിക്കോട്​: തെക്ക്-കിഴക്ക് അറബിക്കടലിനോട് ചേര്‍ന്നുള്ള മധ്യ-കിഴക്ക് അറബിക്കടലില്‍ ന്യൂനമർദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ ജില്ലയില്‍ സെപ്റ്റംബര്‍ 11 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് അതിശക്തമായ മഴക്ക്​ സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീ മീറ്റര്‍വരെ ശക്തമായ മഴയാണ് പ്രവചിച്ചത്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതി ജാഗ്രത പാലിക്കണം.

2018, 2019 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവരും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.