പൂനൂർ: ജൽജീവൻ കുടിവെള്ള പദ്ധതിക്കുവേണ്ടി കുഴിയെടുത്ത റോഡുകളിലെ ദുരിതത്തിൽ പ്രതിഷേധമുയർന്നിട്ടും താൽക്കാലിക അറ്റകുറ്റപ്പണിക്കുപോലും തയാറാകാതെ അധികൃതർ. മഴ ശക്തിപ്രാപിച്ചതോടെ ഉണ്ണികുളം പഞ്ചായത്തിൽ പലയിടത്തും റോഡുകളുടെ തകർച്ച വർധിച്ചിരിക്കയാണ്. വിദ്യാർഥികളടക്കം നൂറുകണക്കിനു പേർ യാത്ര ചെയ്യുന്ന പൂനൂർ 19-വള്ളിൽവയൽ-ഇരുമ്പോട്ടുപൊയിൽ റോഡ് പൈപ്പിനായി കുഴിയെടുത്ത് തകർന്ന അവസ്ഥയിലായിരുന്നു.
മഴ വർധിച്ചതോടെ വലിയ വാഹനങ്ങൾ താഴ്ന്നുപോകുന്ന അവസ്ഥയാണ്. ഓട്ടോ ഡ്രൈവർമാരടക്കം ഈ ഭാഗത്തേക്ക് വരാൻ മടിക്കുകയാണ്. അശാസ്ത്രീയമായി, ആവശ്യത്തിൽ കൂടുതൽ സ്ഥലം പൈപ്പിനായി കീറിയതാണ് തകർച്ചക്ക് ആക്കം കൂട്ടിയത്.
ഒരു ഭാഗത്ത് ജൽജീവൻ മിഷനും മറുഭാഗത്ത് ഗെയിൽ ഗ്യാസ് പദ്ധതിക്കുമായാണ് റോഡുകൾ കീറിയത്. ഗെയിൽ പദ്ധതി കരാറുകാർ ക്വാറി വേസ്റ്റ് ഇറക്കി താൽക്കാലിക പരിഹാരമുണ്ടാക്കുന്നുണ്ട്. ജൽജീവൻ മിഷൻ അധികൃതരോ പഞ്ചായത്ത് അധികൃതരോ പ്രശ്നത്തിൽ ഇടപെടുന്നില്ലെന്ന ആരോപണം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.