നി​ഹാ​ൽ, അ​ഭി​ഷേ​ക്

കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

കോ​ഴി​ക്കോ​ട്: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ക്കോ​ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ൾ ന​ട​ക്കാ​വ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. 100.630 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ക​ക്കോ​ടി കൂ​ട​ത്തും​പൊ​യി​ൽ ഷാ​രി​യേ​ക്ക​ൽ താ​ഴ​ത്ത് നി​ഹാ​ൽ (20), ക​യ്യൂ​ന്നി​മ്മ​ൽ​താ​ഴം പാ​ല​ക്ക​ൽ അ​ഭി​ഷേ​ക് (20) എ​ന്നി​വ​രെ​യാ​ണ് ന​ട​ക്കാ​വ് എ​സ്.​ഐ​മാ​രാ​യ ബി​നു മോ​ഹ​ൻ, ബാ​ബു മ​മ്പാ​ട്ടി​ൽ എ​ന്നി​വ​ർ ഈ​സ്റ്റ് ഹി​ല്ലി​ൽ​വെ​ച്ച് പി​ടി​കൂ​ടി​യ​ത്.

ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​വി​ധ ല​ഹ​രി വ​സ്തു​ക്ക​ൾ ന​ൽ​കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ക്കോ​ടി കൂ​ട​ത്തും​പൊ​യി​ൽ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ല​ഹ​രി​വി​ൽ​പ​ന. മു​മ്പും വ​ല​യി​ൽ അ​ക​പ്പെ​ട്ട​വ​രാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഒ​രാ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​ണ്. എ​സ്.​സി.​പി.​ഒ​മാ​രാ​യ ര​ജി​ത് ച​ന്ദ്ര​ൻ, ദി​പേ​ഷ്, സി.​പി.​ഒ ഡ്രൈ​വ​ർ സാ​ജി​ഖ് എ​ന്നി​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Two youths arrested with ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.