കണ്ണന്‍

ജയില്‍ജീവനക്കാരുടെ ക്വാർട്ടേഴ്‌സില്‍ കവർച്ചശ്രമം; ഷട്ടർ കണ്ണൻ പിടിയിൽ


കോഴിക്കോട്: കവർച്ചശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്​ടാവ് അറസ്​റ്റിൽ. സുല്‍ത്താന്‍ ബത്തേരി ചീരാല്‍ സ്വദേശി വരിക്കോളി കോളനിയിലെ കണ്ണന്‍ എന്ന ഷട്ടര്‍ കണ്ണനെയാണ്​ (42) കസബ പൊലീസ് പിടികൂടിയത്. പുതിയറയിലെ ജയില്‍ജീവനക്കാരുടെ ക്വാർട്ടേഴ്‌സില്‍ മോഷണത്തിന്​ ശ്രമിക്കവെയാണ് കണ്ണന്‍ പിടിയിലായത്. സ്ഥിരമായി കടകളുടെ ഷട്ടര്‍പൊളിച്ച് കണ്ണൻ മോഷണം നടത്തുന്നതിനാലാണ് ഷട്ടര്‍ കണ്ണന്‍ എന്നറിയപ്പെടുന്നതെന്ന്​ പൊലീസ് പറഞ്ഞു. കോഴിക്കോട് നഗരത്തിലുൾപ്പെടെ നിരവധി കേസുകളില്‍ ഇയാൾ പ്രതിയാണ്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.




Tags:    
News Summary - robbery Attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.