കോഴിക്കോട്: എം.വി.ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ച റോബോട്ടിക് സർജറി സംവിധാനത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിക്കും.
അത്യാധുനിക കമ്പ്യൂട്ടർ നിയന്ത്രിതമായ കരങ്ങളുടെ സഹായത്തോടെ ഒരു സർജൻതന്നെയാണ് റോബോട്ടിക് സർജറി ചെയ്യുക. താക്കോൽദ്വാര ശസ്ത്രക്രിയ വഴി ചെയ്യാവുന്ന എല്ലാ ശസ്ത്രക്രിയകളും റോബോട്ടിക് സർജറി വഴി ചെയ്യാം. വളരെ കൃത്യവും അതി സൂക്ഷ്മവുമായും ശസ്ത്രക്രിയകൾ ചെയ്യാൻ റോബോട്ടിക് സർജറിക്കാകും.
പ്രൊസ്റ്റേറ്റ് ഗ്രന്ഥി, മൂത്രസഞ്ചി, ഗർഭാശയം, അന്നനാളം, ശ്വാസകോശം, കുടലുകൾ എന്നീ അവയവങ്ങൾക്കാണ് ഈ രീതി കൂടുതലായും സ്വീകരിക്കുന്നത്. ശസ്ത്രക്രിയ സമയത്തുണ്ടാകുന്ന രക്തസ്രാവം, മറ്റ് അവയവങ്ങൾക്കുണ്ടാകുന്ന ക്ഷതം എന്നിവ പരിഹരിക്കാൻ റോബോട്ടിക് സർജറിക്ക് കഴിയും. ശസ്ത്രക്രിയാനന്തരമുള്ള അസ്വസ്ഥതകൾ കുറക്കാനും രോഗിക്ക് വളരെ വേഗം സുഖപ്പെടാനുമാകും.
വാർത്തസമ്മേളനത്തിൽ എം.വി.ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാര്യർ, ചീഫ് ഓപറേറ്റിങ് ഓഫിസർ ഡോ. അനൂപ് നമ്പ്യാർ, സർജിക്കൽ ഓങ്കോളജി ഡിപ്പാർട്മെന്റ് തലവൻ ഡോ. ദിലീപ് ദാമോദരൻ, കെയർ ഫൗണ്ടേഷൻ സെക്രട്ടറി കെ. ജയേന്ദ്രൻ, ട്രഷറർ ടി.വി. വേലായുധൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.