വടകര: കടത്തനാട്ടിലെ പാട്ടുവഴിയിലെ ചങ്ങാതിമാരായ പ്രേംകുമാര്‍ വടകരയും ഇ.വി. വത്സനും സംഗീത നാടക അക്കാദമി അവാര്‍ഡിെൻറ തിളക്കത്തിൽ. ഗാനരചയിതാവ് എന്ന നിലയില്‍ ഇ.വി. വത്സനും പാട്ടുകാരനും സംഗീത സംവിധായകനുമെന്ന നിലയില്‍ പ്രേംകുമാര്‍ വടകരക്കും പതിറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യമാണുള്ളത്.
കലാപാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു പ്രേംകുമാറിെൻറ ജനനം. പിതാവ് നാണുവും മാതാവ് ജാനകിയും സംഗീത തൽപരരാണ്. കവി വി.ടി. കുമാരെൻറ സഹോദരിയുടെ മകനാണ് പ്രേംകുമാര്‍. ആയിരക്കണക്കിന് നാടക സമിതികള്‍ക്കുവേണ്ടി പാടി. പൂക്കാട് കലാലയത്തിനായി 1986 മുതല്‍ 2014 വരെ തുടര്‍ച്ചയായി 25 നാടകങ്ങളിലായി 100ലേറെ പാട്ടുകൾക്ക് ഈണം പകര്‍ന്നു. യേശുദാസ് പാടിയ തിരുവിതാംകൂര്‍ തിരുമനസ്സ് എന്ന സിനിമ ഉള്‍പ്പെടെ ഏഴ് സിനിമകള്‍ക്ക് സംഗീതം നിര്‍വഹിച്ചു. 'മധുമഴ' എന്ന ഗാനശേഖരത്തിലൂടെ കഴിവ് തെളിയിച്ചയാളാണ് ഇ.വി. വത്സന്. പാരലല്‍ കോളജ് അധ്യാപകനായിരുന്നു. 'പ്രതീക്ഷ' എന്ന നാടകത്തിന് എഴുതിയ 'കഴിഞ്ഞുപോയ കാലം' എന്ന പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.