ബാലുശ്ശേരി: മരണത്തിലും രണ്ടു പേർക്ക് ജീവൻ പകർന്ന് ശ്രീകാന്ത്. ബൈക്കപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ബാലുശ്ശേരി പനായിമുക്കിലെ ഒതയോത്ത് ജയേഷിെൻറ മകൻ ശ്രീകാന്തിെൻറ (27) കരൾ, വൃക്ക എന്നീ അവയവങ്ങളാണ് ദാനംചെയ്യാനായി സർക്കാറിെൻറ മൃതസഞ്ജീവനി പദ്ധതിക്ക് കൈമാറുന്നത്.
ശ്രീകാന്തിെൻറ മാതാപിതാക്കളായ ജയനും റീജയും ഏക മകെൻറ വേർപാടിൽ വേദന കടിച്ചമർത്തി കഴിയുമ്പോഴാണ് ജീവൻ നിലനിർത്താനായി പാടുപെടുന്ന രണ്ടുപേർക്ക് മകെൻറ അവയവങ്ങൾ നൽകാനുള്ള തീരുമാനമെടുത്തത്. മകെൻറ ജീവെൻറ തുടിപ്പുകൾ ഈ രണ്ടു പേരിലൂടെയും അതിജീവിക്കുമെന്ന ആശ്വാസം മാത്രമാണ് ഈ അച്ഛനും അമ്മക്കുമുള്ളത്. പനായിമുക്കിലെ ഡി.വൈ.എഫ്.ഐ യൂനിറ്റ് അംഗംകൂടിയായ ശ്രീകാന്ത് പ്രദേശത്തെ സാമൂഹിക-സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്.
പഠനത്തിനുശേഷം ബഹ്റൈനിൽ ജോലിക്കു പോയെങ്കിലും കോവിഡിനെ തുടർന്നു കഴിഞ്ഞ മാർച്ചിൽ മടങ്ങിവന്നതായിരുന്നു. തിങ്കളാഴ്ച ബഹ്റൈനിലേക്ക് മടങ്ങിപ്പോകാനുള്ള തയാറെടുപ്പിലായിരുന്നു ശ്രീകാന്ത്. ഇതിനിടക്കാണ് ശ്രീകാന്തിനെ മരണം തട്ടിയെടുത്തത്.
ക്രിസ്മസ് ദിനത്തിൽ രാത്രി കൂട്ടാലിടയിൽനിന്ന് സുഹൃത്ത് ശരത്തുമൊത്ത് ബൈക്കിൽ വരവേ തൃക്കുറ്റിശ്ശേരി വയൽപീടിക പാലത്തിനടുത്ത വളവിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ശ്രീകാന്തിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെയോടെ മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് ശ്രീകാന്തിെൻറ അവയവങ്ങൾ ദാനംചെയ്യാനായി കുടുംബം തീരുമാനിച്ചത്.
ശ്രീകാന്തിെൻറ ശരീരത്തിൽനിന്ന് ഞായറാഴ്ച രാത്രിയോടെതന്നെ മിംസ് ആശുപത്രിയിലെ ഡോക്ടർമാർ വൃക്കയും കരളും എടുത്തുമാറ്റി ആരോഗ്യവകുപ്പിെൻറ മൃതസഞ്ജീവനിക്ക് കൈമാറി. വൃക്കകൾ രണ്ടു പേർക്കും കരൾ ഒരാൾക്കും വെച്ചുപിടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.