കോഴിക്കോട്: സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള സംസ്ഥാനത്തെ ആദ്യ സര്‍ഫിങ് സ്കൂള്‍ ബേപ്പൂരിൽ ആരംഭിക്കുന്നു. സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ സംരംഭമാണ് ബേപ്പൂരിലെ സ്കൂൾ. ഞായറാഴ്ച ഗോതീശ്വരം ബീച്ചിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും.
ജലോപരിതലത്തിലെ കായികവിനോദമാണ് സർഫിങ്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ വിദഗ്ധ ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രദേശവാസികളായ 10 യുവാക്കള്‍ക്ക് മൂന്നു മാസത്തെ അടിസ്ഥാന സര്‍ഫിങ് പരിശീലനം നൽകിയിരുന്നു. ഇവര്‍ ഇന്‍റര്‍നാഷനല്‍ സര്‍ട്ടിഫൈഡ് സര്‍ഫ് പരിശീലകരായി സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു.
ഇവരുടെ നേതൃത്വത്തിലുള്ള ടൂറിസം ക്ലബായ യൂത്ത് വെൽഫെയർ മൾട്ടി പർപസ് സൊസൈറ്റിയാണ് സർഫിങ് സ്കൂളിന് മേൽനോട്ടം വഹിക്കുന്നത്. സർഫിങ് സ്കൂൾ ആരംഭിക്കുന്നതോടെ ടൂറിസം മേഖലയിൽ ബേപ്പൂരിന്‍റെ പ്രാധാന്യം വർധിക്കും. ആദ്യമായാണ് സർക്കാർ സംവിധാനങ്ങളുടെ സമ്പൂർണ സഹകരണത്തിലും മേൽനോട്ടത്തിലും പൂർണമായും തദ്ദേശവാസികളുടെ നേതൃത്വത്തിൽ സാഹസിക വിനോദസഞ്ചാരമായ സർഫിങ് പരിശീലനവും ടൂറിസ്റ്റുകൾക്ക് സർഫിങ് നടത്താനുള്ള സൗകര്യവും ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.