റാഗിങ്ങിന്റെ പേരിൽ ജൂനിയർ വിദ്യാർഥികളെ മർദിച്ച എട്ടു പേർക്ക് സസ്പെൻഷൻ; കേസെടുത്തു

നാദാപുരം: കല്ലാച്ചി എം.ഇ.ടി. കോളജിൽ റാഗിങ്ങിന്റെ പേരിൽ ജൂനിയർ വിദ്യാർഥികളെ ആക്രമിച്ചു പരിക്കേൽപിച്ച എട്ടു സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. രക്ഷിതാവിന്റെയും വിദ്യാർഥികളുടെയും പരാതിയിൽ നാദാപുരം പൊലീസ് വിവിധ വകുപ്പ് പ്രകാരം കേസും എടുത്തു.

ഡിഗ്രി അഞ്ചാം സെമസ്റ്റർ വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. റാഗിങ് നിയമപ്രകാരം കേസ് എടുക്കണമെന്ന രക്ഷിതാക്കളുടെ പരാതിയിൽ അന്വേഷണം നടന്നുവരുകയാണ്. രണ്ടു ദിവസത്തിനകം റാഗിങ് വിരുദ്ധ സമിതിയുടെ ശിപാർശ പൊലീസിന് കൈമാറുമെന്നാണ് കോളജ് അധികൃതർ നൽകുന്ന സൂചന. കോളജ് അധികൃതർ കഴിഞ്ഞ ദിവസം പൊലീസിന് റിപ്പോർട്ട് നൽകിയെങ്കിലും പാകപ്പിഴ കാരണം പൊലിസ് തിരിച്ചേൽപിക്കുകയായിരുന്നു.

കഴിഞ്ഞ മാസം 26 നാണ് ജൂനിയർ വിദ്യാർഥികളായ ഒന്നാം വർഷ ബി.കോം വിദ്യാർഥി അയിച്ചോത്ത് നിഹാൽ ഹമീദ്, മുഹമ്മദ് റാദി, ബി.സി.എ വിദ്യാർഥി സലാഹുദ്ദീൻ എന്നിവരെ മർദിച്ചുപരിക്കേൽപിച്ചത്. ഇതേ തുടർന്ന് രക്ഷിതാക്കൾ നാദാപുരം പൊലീസിലും കോളജ് അധികൃതർക്കും പരാതി നൽകുകയായിരുന്നു.

Tags:    
News Summary - Suspension for eight people who attacking junior students for ragging-case filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.