താമരശ്ശേരി: േകാവിഡ് കാലത്ത് സുരക്ഷിത യാത്രയൊരുക്കി താമരശ്ശേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് ബോണ്ട് സര്‍വിസുകള്‍ ആരംഭിച്ചു. കോവിഡ് കാരണം ബസ് സര്‍വിസുകള്‍ കുറവായതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സിക്കും മുതല്‍ക്കൂട്ടാവുന്ന ബസ് ഓണ്‍ ഡിമാൻറ് സര്‍വിസുകള്‍ക്ക് തുടക്കം കുറിച്ചത്.
താമരശ്ശേരി ഡിപ്പോയില്‍നിന്ന് പൂനൂര്‍-എളേറ്റില്‍-നരിക്കുന വഴി കോഴിക്കോട് സിവില്‍ സ്റ്റേഷനിലേക്കും താമരശ്ശേരി-കൊടുവള്ളി വഴി സിവില്‍ സ്റ്റേഷനിലേക്കും താമരശ്ശേരി -ബാലുശ്ശേരി വഴി കോഴിക്കോേട്ടക്കും ഒാരോ സര്‍വിസുകളാണ് ആരംഭിച്ചത്. അമ്പതു പേര്‍ക്കാണ് ഈ ബസില്‍ അവസരം നല്‍കുന്നത്.
വഴിയില്‍ നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യില്ലെന്നതിനാല്‍ സമയലാഭത്തോടൊപ്പം സുരക്ഷിത യാത്രയും ഉറപ്പാക്കാനാവുമെന്നതിനാല്‍ തുടക്കത്തില്‍ തന്നെ നിറയെ യാത്രക്കാരെ ലഭിച്ചിട്ടുണ്ട്. സാധാരണ നിരക്കിനേക്കാള്‍ ചെറിയ സംഖ്യ മാത്രമാണ് കൂടതലായി ഈടാക്കുന്നത്. ഇതിനു പകരമായി യാത്രക്കാരെ സ്ഥാപനത്തിെൻറ മുറ്റത്ത് എത്തിച്ചുനല്‍കും. പതിനഞ്ച് ദിവസത്തേക്കുള്ള പണം മുന്‍കൂട്ടി അടച്ചാല്‍ ലഭിക്കുന്ന കാര്‍ഡിന് 25 ദിവസത്തെ കാലാവധിയുണ്ട്. ഇതിനാല്‍ ഏതെങ്കിലും ദിവസം യാത്ര ചെയ്തില്ലെങ്കിലും പണം നഷ്ടമാവില്ല.
ബസുകളുടെ ഫ്ലാഗ് ഓഫ് കര്‍മം കാരാട്ട് റസാഖ് എം.എല്‍.എ നിര്‍വഹിച്ചു. എ.ടി.ഒ സി. നിഷില്‍, ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ കെ. ബൈജു, ഡിപ്പോ എൻജിനീയര്‍ ശ്രീരാജ്, ബോണ്ട് സര്‍വിസ് കോഡിനേറ്റര്‍മാരായ എം. സുധീഷ്, കെ. ശശി, ട്രേഡ് യൂനിയന്‍ നേതാക്കളായ എം.കെ. സുരേഷ്, പി.പി. അബ്ദുല്ലത്തീഫ്, എം.വി. അക്ബര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.