ദേശീയപാത താമരശ്ശേരിക്കടുത്ത് പുല്ലാഞ്ഞിമേട്ടിൽ റോഡിലെ ചളി നീക്കിയ ഭാഗത്തുകൂടി വാഹനങ്ങള്‍

കടന്നുപോകുന്നു

പ്രതിഷേധം; ദേശീയപാത പുനരുദ്ധാരണ പ്രവൃത്തിക്ക്​ വേഗത കൂടി

താ​മ​ര​ശ്ശേ​രി: േദ​ശീ​യ​പാ​ത​യി​ൽ പു​ല്ലാ​ഞ്ഞി​മേ​ട്, പെ​രു​മ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന റോ​ഡ്​ പ​ണി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ േറാ​ഡ് പ്ര​വൃ​ത്തി​ക്ക് വേ​ഗ​ത കൂ​ടി.

തിങ്കളാഴ്​ച കൂ​ടു​ത​ല്‍ മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ങ്ങ​ള്‍ എ​ത്തി​ച്ചു. വാ​ഹ​ന​ങ്ങ​ള്‍ക്ക് ക​ട​ന്നു​പോ​കാ​ന്‍ ച​ര​ൽ​ക്ക​ല്ലു​ക​ൾ ഇ​റ​ക്കി​നി​ര​ത്തി ച​ളി ഒ​ഴി​വാ​ക്കി.

റോ​ഡി​ല്‍ ച​ളി നി​റ​ഞ്ഞ​തി​നാ​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍പെ​ടു​ക​യും െെബ​ക്ക് യാ​ത്രി​ക​ർ​ക്ക് പ​രി​ക്കേ​ല്‍ക്കു​ക​യും ചെ​യ്തി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ച​ര​ക്കു​ലോ​റി റോ​ഡി​ല്‍നി​ന്ന്​ തെ​ന്നി​മാ​റി വൈ​ദ്യു​തി​ത്തൂ​ണ്‍ ത​ക​ര്‍ത്ത് മ​ര​ത്തി​ല്‍ ത​ട്ടി​നി​ന്ന​തി​നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.

മ​റ്റൊ​രു ടി​പ്പ​ര്‍ ലോ​റി​യും റോ​ഡി​ല്‍നി​ന്ന്​ തെ​ന്നി​മാ​റി​യി​രു​ന്നു. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ഭാ​ഗ​ത്ത് മു​ന്ന​റി​യി​പ്പ് ബോ​ര്‍ഡ് സ്ഥാ​പി​ക്കാ​ന്‍പോ​ലും ക​രാ​റു​കാ​ര്‍ ത​യാ​റാ​യി​രു​ന്നി​ല്ല. 

Tags:    
News Summary - Protest NH rehabilitation work speeding up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.