പൂനൂർ: പോളിങ് ബൂത്തിലെത്തി വോട്ടുചെയ്ത് അല്പസമയത്തിനകം യുവതിക്ക് സുഖപ്രസവം. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് കാന്തപുരം ജി.എം.എൽ.പി സ്കൂളിലെ 168 എ നമ്പർ ബൂത്തിലെ പോളിങ് ഏജൻറായ നവാസ് മേപ്പാടിെൻറ ഭാര്യ ജുമൈലത്താണ് സമ്മതിദാനാവകാശം വിനിയോഗിച്ച് അൽപസമയത്തിനകം പെൺകുഞ്ഞിന് ജന്മം നൽകിയത്.
ചെറിയതോതിൽ പ്രസവവേദന അനുഭവപ്പെട്ടപ്പോൾ ബൂത്തിലുള്ള ഭർത്താവിന് ഫോൺ വിളിച്ച് അറിയിക്കുകയായിരുന്നു. ഉടൻ വീട്ടിൽ പോയി ഭാര്യയെ ബൂത്തിലെത്തിച്ചു. വോട്ട് ചെയ്ത ഉടനെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ഉടൻ പ്രസവിക്കുകയുമായിരുന്നു.
കഴിഞ്ഞ മൂന്നു പ്രസവത്തിലുമായി ആൺകുട്ടികൾ മാത്രമുള്ള നവാസ് -ജുമൈലത്ത് ദമ്പതികൾക്ക് അവരുടെ ആഗ്രഹംപോലെ പെൺകുഞ്ഞിനെയാണ് ലഭിച്ചത്. മാതാവും കുഞ്ഞും പൂർണ ആരോഗ്യവതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.