കോഴിക്കോട്: കോവിഡ് ഭീതി അകന്നിട്ടും കോഴിക്കോട് ബീച്ച് തുറക്കാൻ ഒരു നടപടിയുമില്ല. കോവിഡ് രണ്ടാം വരവിനെ തുടർന്ന് ആറുമാസം മുമ്പാണ് ബീച്ചിൽ പൊതുജനങ്ങൾക്ക് പ്രവേശനം വിലക്കിയത്.ജില്ലയിലെ തന്നെ കാപ്പാട് ഉൾപ്പെടെ ബീച്ചുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറന്നുെകാടുത്തുവെങ്കിലും കോഴിക്കോട് ബീച്ചിെൻറ കാര്യത്തിലാണ് തീരുമാനമാവാത്തത്.
കോടിക്കണക്കിന് രൂപ ചെലവഴിച്ച് നവീകരിച്ച ബീച്ചിൽ ഇതുവരെ പൊതുജനത്തെ പ്രവേശിപ്പിച്ചിട്ടില്ല. പൊലീസിെൻറ കസ്റ്റഡിയിലാണ് തീരം. ബീച്ചിൽ വാഹനങ്ങൾ നിർത്താൻ പോലും പൊലീസ് അനുവദിക്കുന്നില്ല. അതിെൻറ യുക്തിയാണ് ആർക്കും മനസ്സിലാവാത്തത്.
ആൾപ്പെരുമാറ്റമില്ലാതായതിനാൽ പല ഭാഗങ്ങളും നശിക്കുന്നുമുണ്ട്. മറ്റെല്ലാ മേഖലയിലും ഇളവുനൽകിയെങ്കിലും കോഴിക്കോട് ബീച്ച് അടഞ്ഞുകിടക്കുന്നത് മറ്റു ഭാഗങ്ങളിൽ തിരക്ക് വർധിക്കാൻ കാരണമാവുന്നു. നഗരത്തിലെ മറ്റു പൊതുഇടങ്ങളിൽ ആളുകൂടാൻ ഇത് കാരണമാവുന്നു. മാനാഞ്ചിറ സ്ക്വയറും അടഞ്ഞുകിടക്കുകയാണ്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി ലഭിച്ചതോെട നഗരത്തിൽ എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. വിശാലമായ ബീച്ച് തുറന്നുെകാടുത്താൽ ആളുകൾ അവിടേക്ക് നീങ്ങും.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനാണ് ബീച്ച് നടത്തിപ്പിെൻറ ചുമതല. പരിപാലനത്തിന് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയിട്ടുണ്ട്. പരസ്യവരുമാനം കമ്പനിക്കാണ്. ബീച്ചിൽ കോഴിക്കോട് കോർപറേഷെൻറ അനുമതിയുള്ള നൂറോളം ഉന്തുവണ്ടിക്കാർ ഉണ്ട്. അവരുടെ ഉപജീവനം മുടങ്ങിക്കിടക്കുകയാണ്.വണ്ടികൾ തുരുെമ്പടുത്തു നശിക്കുകയാണെന്ന് കച്ചവടക്കാർ പറയുന്നു. ബീച്ച് തുറക്കാൻ സർക്കാർ കനിയുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.