കോഴിക്കോട്: വായ്പക്ക് ഈടുനൽകിയ ആധാരം പന്നിയങ്കര സിൻഡിക്കേറ്റ് ബാങ്കിൽ (ഇപ്പോഴത്തെ കനറാ ബാങ്ക്) നിന്ന് നഷ്ടപ്പെട്ട സംഭവത്തിൽ പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ വിധി. കല്ലായി സ്വദേശി മുൻഷീദ് അലിക്കാണ് ഒന്നര ലക്ഷം രൂപയും 2017 മുതലുള്ള അതിെൻറ പലിശയും കോടതി ചെലവുകളും നൽകാൻ കോഴിക്കോട് ഉപഭോക്തൃ തർക്കപരിഹാര ഫോറം ഉത്തരവായത്.
മുൻഷിദ് 2009ൽ ഒമ്പതര സെൻറ്, രണ്ടേകാൽ സെൻറ് സ്ഥലങ്ങളുടെ ആധാരം പണയപ്പെടുത്തി ബാങ്കിൽനിന്ന് മൂന്നരലക്ഷം രൂപ വായ്പ എടുക്കുകയും 2016ൽ തുക അടച്ചുതീർക്കുകയും ചെയ്തിരുന്നു. തുടർന്ന് ബാങ്കിനെ സമീപിച്ചപ്പോൾ ഒമ്പതര സെൻറിെൻറ ആധാരം തിരിച്ചുകിട്ടുകയും രണ്ടേകാൽ സെൻറിെൻറ ഒറിജിനൽ ആധാരം ബാങ്കിന് നൽകിയില്ലെന്ന് പറയുകയുമായിരുന്നു. തുടർന്നാണ് പരാതി നൽകിയത്.
ബാങ്കിെൻറ ഔദ്യോഗിക രജിസ്റ്റർ കോപ്പി, ലീഗൽ പാനൽ നൽകിയ സ്ക്രൂട്ടിനി റിപ്പോർട്ട്, വില്ലേജിൽ കരം അടക്കാൻ നൽകിയ ഡോക്യുമെൻറ് ഹോൾഡിങ് സർട്ടിഫിക്കറ്റ്, ലോൺ ക്ലോഷർ സർട്ടിഫിക്കറ്റ് എന്നിവ പരാതിക്കാരൻ ഹാജരാക്കിയത് കോടതി മുഖവിലക്കെടുത്താണ് ഒറിജിനൽ ആധാരമില്ലാതെ വിശ്വാസത്തിെൻറ പേരിലാണ് വായ്പ നൽകിയതെന്ന ബാങ്കിെൻറ വാദം തള്ളിയത്. അപേക്ഷകന് തന്നോട് മുൻവൈരാഗ്യമുണ്ടായിരുന്നെന്ന ബാങ്ക് മാനേജറുടെ വാദവും കോടതി അംഗീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.