ആറു വയസ്സുകാരിയെ പീഡിപ്പിച്ചയാൾ റിമാൻഡിൽ

അഷ്കർ എന്ന സുധീന്ദ്രൻ

ആറു വയസ്സുകാരിയെ പീഡിപ്പിച്ചയാൾ റിമാൻഡിൽ

പാഴൂർ: ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. പാഴൂർ എരട്ടക്കണ്ടത്തിൽ അഷ്കർ എന്ന സുധീന്ദ്രനെയാണ് (43) മാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിക്ക് അശ്ലീല വിഡിയോ കാണിച്ചുകൊടുത്തതായും പൊലീസ് പറഞ്ഞു.

കുട്ടിയുടെ ഭയപ്പാടിന്റെ കാരണം വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് ലൈംഗിക ചൂഷണത്തെപ്പറ്റി വിവരം ലഭിച്ചത്. വിവരം മനസ്സിലാക്കിയ പ്രതി തൃശൂർ ജില്ലയിലെ പീച്ചിയിൽ പിതാവ് താമസിക്കുന്ന വീട്ടിലേക്ക് കടക്കുകയായിരുന്നു. രാത്രി പാഴൂരുള്ള വീട്ടിലെത്തി സാധനങ്ങളെടുത്ത് ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായത്.

മാവൂർ സി.ഐ കെ. വിനോദൻ, എസ്.ഐ വേണുഗോപാൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രജീഷ്, ബിജുഷ, നിഗില, ഷറഫലി, ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - The man who molested a six-year-old girl is in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.