കോഴിക്കോട്: ആകെയുള്ള മൂന്നു െസൻറ് ഭൂമിയിൽ ബാങ്ക് വായ്പയെടുത്ത് വീട് നിർമിച്ച മാങ്കാവ് സ്വദേശി അബൂബക്കർ സിദ്ദീഖിന് വിധി നൽകിയ വീഴ്ചയിൽ ജീവിതം അതി ദുരിതാവസ്ഥയിലായി. പാരപ്പെറ്റ് കെട്ടിയശേഷം ബാക്കിയുള്ള കല്ല് താഴേക്ക് മാറ്റുേമ്പാൾ താഴോട്ടു പതിച്ചത് ഇൗ ചെറുപ്പക്കാരനെ ഗുരുതരാവസ്ഥയിലാക്കി. നട്ടെല്ല് തകർന്ന് തലയിലേക്കുള്ള ഞരമ്പുകളും തകരാറിലായി. തിരുവണ്ണൂർ കോട്ടൺമിൽ കോട്ടുപ്പള്ളിക്ക് സമീപം സഹകരണബാങ്കിൽനിന്ന് എട്ടു ലക്ഷവും വ്യക്തിഗത വായ്പയായി മൂന്നു ലക്ഷം രൂപയും കടംവാങ്ങിയായിരുന്നു വീടുനിർമാണം.
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ഒരാഴ്ചയിലേറെ ചികിത്സയിലായിരുന്ന ഈ 41കാരന് ആശുപത്രിയിൽവെച്ച് അണുബാധയുണ്ടായി. തുടർന്ന് വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരു കണ്ണ് എടുത്തുമാറ്റി. ഇപ്പോഴും വെൻറിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. 14 ലക്ഷം രൂപയാണ് ഇതുവെര ചെലവായത്. സുമനസ്സുകളുടെ സഹായത്തോെടയാണ് ചികിത്സ. വെൻറിലേറ്ററിന് മാത്രം ദിവസവും അരലക്ഷം രൂപ ചെലവാകും. ഭാര്യയും മൂന്ന് മക്കളുമാണ് അബൂബക്കർ സിദ്ദീഖിെൻറ ആശ്രിതർ. പ്ലസ്വണ്ണിനും ഏഴാംതരത്തിലും പഠിക്കുന്ന പെൺകുട്ടികളും ഒന്നര വയസ്സുള്ള ആൺകുട്ടിയുമാണ് കൂലിപ്പണിക്കാരനായ അബൂബക്കർ സിദ്ദീഖിെൻറ മക്കൾ. ബന്ധുക്കളും അടുത്ത സുഹൃത്തായ വൈശാഖും പിന്തുണയുമായി ഒപ്പമുണ്ട്. Aboobacker sidhik T.T, Mattath padanna, thiruvannur, West Mankave A/C 67241920855, IFSC: SBIN0070188 എന്ന അക്കൗണ്ടിൽ പണം അയക്കാം. 9995270564 എന്ന ഗൂഗ്ൾപേ നമ്പറിലും സഹായങ്ങൾ സ്വീകരിക്കും. വിവരങ്ങൾക്ക്: 7034966610.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.