പന്തീരാങ്കാവ്: ആളില്ലാത്ത വീടിന്റെ മുൻവാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് സ്വർണവും പണവും കവർന്നു. മണക്കടവ് കുന്നംകുളങ്ങര - പുത്തൂർമഠം റോഡിൽ ചന്ദനാട്ട് പൊറ്റമ്മൽ മണിയുടെ വീട്ടിലാണ് മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്നര പവനോളം സ്വർണവും ഏഴായിരത്തോളം രൂപയുമാണ് നഷ്ടമായത്.
നാല് പഴ്സുകളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഇതേ അലമാരയിൽ വേറെ സ്ഥലത്ത് സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായിട്ടില്ല. സെക്യൂരിറ്റി ജീവനക്കാരനായ മണി ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തുറന്നനിലയിൽ കണ്ടത്. റോഡിനോടുചേർന്നാണ് വീട്. ഭാര്യ ബന്ധുവീട്ടിലും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് ജീവനക്കാരനായ മകൻ ജോലിസ്ഥലത്തുമായിരുന്നു.
പന്തീരാങ്കാവ് സബ് ഇൻസ്പെക്ടർ ധനഞ്ജയ ദാസിന്റെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ മറ്റൊരു വീട്ടിൽനിന്ന് രണ്ടാഴ്ച മുമ്പ് മൂന്ന് പവൻ നഷ്ടപ്പെട്ടിരുന്നു. ഇതിലെ പ്രതിയെയും പിടികൂടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.