നന്മണ്ട: നവകേരളം കാമ്പയിൻ നടന്നെങ്കിലും ഈ തോട്ടിൽ തെളിനീരൊഴുകിയില്ല. നന്മണ്ട - കാക്കൂർ പഞ്ചായത്തുകളുടെ പരിധിയിലൂടെ ഒഴുകുന്ന ഓണിയിൽത്താഴം - രാമല്ലൂർ തോട്ടിലാണ് മാലിന്യം നിറഞ്ഞിരിക്കുന്നത്. നന്മണ്ട പഞ്ചായത്ത് നീർത്തട പദ്ധതിയിലുൾപ്പെടുത്തിയ ഈ തോടിനെ ആശ്രയിച്ച് നൂറുകണക്കിന് ഏക്കറിൽ പുൽ നെൽകൃഷി ചെയ്യാറുണ്ടായിരുന്നു.
എന്നാൽ, തോട് കുളവാഴ വളർന്നും മാലിന്യം കലർന്നും നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്. കൃഷിചെയ്യാൻ ജലം ലഭിക്കാത്ത സാഹചര്യമാണ് നിലവിൽ. തോടിന്റെ അരിക് ഇടിഞ്ഞു. മദ്യപാനികൾ പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയുന്ന ഇടമായി തോട് മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.