കോഴിക്കോട്: മുൻ മേയറും കോഴിക്കോട് നോർത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ തോട്ടത്തിൽ രവീന്ദ്രന് 44 അക്കൗണ്ടുകളിലായി 61.89 ലക്ഷത്തിെൻറ ബാങ്ക് നിക്ഷേപം. 25 അക്കൗണ്ടുകളിലായി 63 ലക്ഷത്തിെൻറ നിക്ഷേപം ഭാര്യക്കുണ്ട്. ഇതിൽ 30 ലക്ഷം ട്രഷറി അക്കൗണ്ടിലാണ്.
2.08 കോടി രൂപയുടെ സ്വത്താണ് തോട്ടത്തിൽ രവീന്ദ്രനുള്ളത്. ഭാര്യക്ക് നിക്ഷേപവും കെട്ടിടങ്ങളും ഭൂമിയുമടക്കം രണ്ടു കോടി രൂപയുടെ ആസ്തിയുണ്ട്. 5000 രൂപയാണ് രവീന്ദ്രെൻറ ൈകയിലുള്ളത്.
കോഴിക്കോട് സൗത്തിലെ യു.ഡി.എഫ് സ്ഥാനാർഥി നൂർബിന റഷീദിന് 48 ലക്ഷത്തിെൻറ ജംഗമ വസ്തുക്കളുണ്ട്. സ്വർണവും ബാങ്ക് നിക്ഷേപവും വാഹനവുമടക്കമാണിത്. ആകെ 68 ലക്ഷത്തിെൻറ സ്വത്താണുള്ളത്.
സുൾഫിക്കർ മയൂരിക്ക് 4.83 കോടി രൂപയുെട സ്വത്ത്
കോഴിക്കോട്: എലത്തൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി സുൾഫിക്കർ മയൂരിക്ക് 4.83 കോടി രൂപയുെട സ്വത്ത്. 3.27കോടിയുടെ ജംഗമ സ്വത്താണ് ഇദ്ദേഹത്തിനുള്ളത്.
സ്വർണ വ്യാപാരിയായ ഇദ്ദേഹത്തിെൻറ ൈകയിലുള്ള 7.2 കിലോഗ്രാം സ്വർണത്തിന് 3.02കോടി രൂപ വിലവരും. 20000 രൂപയാണ് കൈയിലുള്ളത്. 29.45 ലക്ഷം എസ്.ബി.ഐയിൽ വായ്പയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.