കോഴിക്കോട്: കസ്തൂരിമാനിൽനിന്ന് ശേഖരിച്ച കസ്തൂരിയുമായി കാറിൽ സഞ്ചരിച്ച മൂന്നുപേരെ വനം വിജിലൻസ് വിഭാഗം അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് കണ്ടഞ്ചേരി എം.എം. അബ്ദുൽ സലാം, തലശ്ശേരി പെരിങ്ങത്തൂർ പുതിയ വീട്ടിൽ ഹാരിസ്, കുരുവട്ടൂർ സ്വദേശി മുസ്തഫ എന്നിവരാണ് പിടിയിലായത്.
വാഹനം പിന്തുടർന്ന് കോട്ടൂളിയിൽ വെച്ചായിരുന്നു അറസ്റ്റ്. എട്ടുകൊല്ലം വരെ തടവ് ലഭിക്കുന്ന കുറ്റകൃത്യമാണ്. കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ പി. പ്രഭാകരന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എ. എബിൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ജഗദീഷ്കുമാർ, എം. വബീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എ. ആസിഫ്, സി. മുഹമ്മദ് അസ്ലം, ശ്രീലേഷ്കുമാർ, കെ.വി. ശ്രീനാഥ്, ഡ്രൈവർ പ്രസാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ൈഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസറും ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗവും താമരശ്ശേരി റേഞ്ച് സ്റ്റാഫുമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.