കോഴിക്കോട്: താൻ പറഞ്ഞുവെന്ന രീതിയിൽ ഒരു മലയാള മാധ്യമത്തിൽ വന്ന തലക്കെട്ട് കെട്ടിച്ചമച്ചതാണെന്ന് വൃന്ദ കാരാട്ട്. അധാർമികമായി വാർത്ത കൊടുക്കുകയായിരുന്നു ആ മാധ്യമം. പുസ്തകത്തിൽ അങ്ങനെ എഴുതിയിട്ടില്ല. പരാമർശം വളച്ചൊടിക്കുകയായിരുന്നു.
പാർട്ടി തന്നെ പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമാക്കിയെന്ന പരാമർശത്തെക്കുറിച്ച് വന്ന വാർത്തയെക്കുറിച്ചായിരുന്നു വൃന്ദയുടെ പരാമർശം.
പാർട്ടിയുടെ പ്രാദേശിക, ജില്ല തലങ്ങളിൽ പ്രവർത്തിക്കുമ്പോൾ ഉള്ളതിനേക്കാൾ പതിന്മടങ്ങ് ഉത്തരവാദിത്തമാണ് ദേശീയതലത്തിലും കേന്ദ്ര കമ്മിറ്റിയിലും പ്രവർത്തിക്കുമ്പോൾ ഉള്ളത്. ഇത്തരത്തിൽ വലിയ ഉത്തരവാദിത്തങ്ങളുള്ള സ്ത്രീകൾ നിരന്തരം മാധ്യമങ്ങളുടെയും സമൂഹത്തിന്റെയും സൂക്ഷ്മപരിശോധനക്ക് വിധേയമാകാറുണ്ട്. ഇത് പാർട്ടിയുടെ പ്രശ്നമല്ല, പുരുഷാധിപത്യ സമൂഹത്തിന്റെ പ്രശ്നമാണെന്നും കെ.എൽ.എഫിൽ ധന്യ രാജേന്ദ്രനുമായുള്ള സംവാദത്തിൽ അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.