എലത്തൂർ: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ മിഠായിത്തെരുവിന് സമീപം പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പൊക്കുന്ന് മാത്തറ പറയങ്കാട് കുന്നമ്മൽ പി.കെ. പ്രബുലേഷ് (24), ചേളന്നൂർ 7/6ൽ അമ്പലത്തുകുളങ്ങര പാലോളി മീത്തൽ എം. ധനേഷ് (19) എന്നിവരെയാണ് രണ്ടു കേസുകളിലായി എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ഹോസ്റ്റലിൽനിന്ന് ഇറങ്ങിയ പെൺകുട്ടികൾ അടുത്ത ദിവസം വീട്ടിൽ തിരിച്ചെത്തിയിരുന്നു.
ഇവരെ കാണാതായതിന് കേസെടുത്ത എലത്തൂർ പൊലീസ് കുട്ടികളിൽനിന്ന് കൂടുതൽ വിവരം ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം മനസ്സിലായത്. തുടർന്ന് ഇൻസ്പെക്ടർ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിൽ മിഠായിത്തെരുവിലെ കടകളിൽനിന്ന് രണ്ടുപേരെയും പിടികൂടുകയായിരുന്നു.
എ.എസ്.ഐ ജയേഷ് വാര്യർ, സീനിയർ സി.പി.ഒ ജയേഷ്, സി.പി.ഒ ഷൈജു എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.