വടകര: താലൂക്കിലെ സ്വകാര്യ ബസ് തൊഴിലാളികൾക്ക് 2022 ഒക്ടോബർമുതലുള്ള ഡി.എ കുടിശ്ശിക വിതരണം ചെയ്യുക, കലക്ഷൻ ബത്ത സമ്പ്രദായം അവസാനിപ്പിക്കുക, മുഴുവൻ ബസുകളിലും ക്ലീനർമാരെ നിയമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബർ 30ന് വടകര താലൂക്കിൽ സൂചന പണിമുടക്ക് നടത്താൻ സ്വകാര്യ ബസ് തൊഴിലാളി സംയുക്ത സമരസമിതി തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി 25ന് പുതിയ ബസ് സ്റ്റാൻഡിൽ ധർണ നടത്തും. പണിമുടക്കിന് ശേഷവും പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കം നടത്താൻ യോഗം തീരുമാനിച്ചു.
തൊഴിലാളികൾക്ക് ലഭിക്കാനുള്ള ഡി.എ കുടിശ്ശികക്കായി നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഉടമകൾ നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചതെന്ന് യോഗം ആരോപിച്ചു. എം. ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. എ. സതീശൻ, ഇ. പ്രദീപ് കുമാർ (സി.ഐ.ടി.യു), അഡ്വ. ഇ. നാരായണൻ നായർ (ഐ.എൻ.ടി.യു.സി), പി. സജീവ് കുമാർ (എ.ഐ.ടി.യു.സി), കെ. പ്രകാശൻ (എച്ച്.എം.എസ്), വി.പി. മജീദ് (എസ്.ടി.യു), വിനോദ് ചെറിയത്ത് (ജെ.എൽ.യു), ദിലീപൻ (ബി.എം.എസ്) എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.