ആയഞ്ചേരി: കിണറ്റിൽ വീണ ആടിനെയും കിടാവിനെയും രക്ഷിക്കാൻ കിണറ്റിലിറങ്ങിയവരെയും നാദാപുരം അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി. വള്ളിയാട് കടുങ്ങാണ്ടിയിൽ സിദ്ധീഖിെൻറ വീട്ടുമുറ്റത്തെ കിണറ്റിലാണ് തിങ്കളാഴ്ച ഉച്ചക്ക്രണ്ടരയോടെ ആടും കുട്ടിയും വീണത്. ഉടമകളായ കടുങ്ങാണ്ടിയിൽ ബാലനും മകൻ ആദർശുമാണ് കിണറ്റിൽ ഇറങ്ങിയത്. ആടുകളെ പുറത്തെത്തിക്കാൻ കഴിയാതെ അവശരായതോടെ നാട്ടുകാർ ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. അഗ്നി രക്ഷ സേനയെത്തി രണ്ടുപേരെയും ആടുകളെയും സുരക്ഷിതമായി പുറത്തെത്തിച്ചു. അസി. സ്റ്റേഷൻ ഓഫിസർ ഇ.സി. നന്ദകുമാറിെൻറ നേതൃത്വത്തിൽ വി.വി. രാമദാസൻ, സി.കെ. ഷൈജേഷ്, പ്രബീഷ് കുമാർ, ആർ. ജിഷ്ണു, എം.വി. ശ്രീരാഗ്, സി.എം. ഷിജു എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വിശ്രമമില്ലാതെ ഫയർഫോഴ്സ്
വടകര : തീപിടിത്തവും അപകടവും പതിവായതോടെ വിശ്രമമില്ലാതെ ഫയർ ഫോഴ്സ്. ഒരാഴ്ചക്കിടെ വടകര ഫയർ സ്റ്റേഷന് കീഴിൽ തീപിടിത്തവും അപകടവും പതിവു സംഭവമായി മാറിയിരിക്കുകയാണ്.
എല്ലായിടത്തും രക്ഷാ ദൗത്യവുമായി ഫയർ ഫോഴ്സ് രാപകലില്ലാതെ കുതിക്കുകയാണ്. അശ്രദ്ധയാണ് തീപിടിത്തത്തിെൻറ പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. വേനൽ ചൂടിൽ തീ ആളിപ്പടരാൻ സാധ്യതയേറെയാണ്. പറമ്പുകളിലും മറ്റും കാട് വെട്ടിത്തെളിച്ച് തീയിടുന്നവർ ഏറെ ജാഗ്രത പാലിക്കണം.
വടകര താലൂക്ക് ഓഫിസിലെ വൻ തീപിടിത്തം അണക്കുന്നത് ഫയർഫോഴ്സിന് അഗ്നി പരീക്ഷ കൂടിയായിരുന്നു. ഏറെ കഠിനാധ്വാനത്തിലൂടെയാണ് സേന അടങ്ങുന്ന സംഘം തീ കെടുത്തിയത്. രണ്ടു ദിവസം താലൂക്ക് ഓഫിസിൽ ഫയർ ഫോഴ്സിന് തീയണക്കേണ്ടി വന്നു. മീങ്കണ്ടിയിൽ ഫർണിചർ കടക്കും തീ പിടിച്ചു. ഇരിങ്ങലിൽ ക്ഷേത്രത്തിൽ തീ പിടിത്തമുണ്ടായി.
ചെക്കോട്ടി ബസാറിൽ ഗ്യാസ് സിലിണ്ടർ ചോർന്നത് പരിഭ്രാന്തിക്കിടയാക്കിയിരുന്നു. തിങ്കളാഴ്ച കാവിൽ റോഡിൽ തേങ്ങക്കൂടക്ക് തീപിടിച്ചത് ഉണ്ട കൊപ്രയാക്കാൻ തീയിട്ടത് കൈവിട്ടുപോയത് തീപിടിത്തത്തിന് ഇടയാക്കിയിരുന്നു.
പയ്യോളി, ചോറോട് തുടങ്ങിയ സ്ഥലങ്ങളിൽ വാഹന അപകടങ്ങളും രക്ഷാ പ്രവർത്തകരുകരുടെ ഉറക്കം കെടുത്തി.
വിശ്രമമില്ലാതെ ഒന്നിലധികം സ്ഥലങ്ങളിൽ കിതച്ചെത്തുന്നത് ഉദ്യോഗസ്ഥരെ ഏറെ കുഴക്കുന്നുണ്ട്.
അപകടത്തിൽപെടുന്നത് ഏറെയും വളർത്തുമൃഗങ്ങൾ
നാദാപുരം: വളർത്തുമൃഗങ്ങളെ രക്ഷിക്കാൻ ഫയർഫോഴ്സിന് പിടിപ്പതു ജോലി. നാദാപുരം ഫയർ സ്റ്റേഷനു കീഴിലെ 15 പഞ്ചായത്തുകളിലായി 2021ൽ ഇതുവരെ വളർത്തുമൃഗങ്ങളെ രക്ഷപ്പെടുത്താൻ ആവശ്യപ്പെട്ടുള്ള വിളിവന്നത് 52 തവണയെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതലും കിണറ്റിൽ അകപ്പെടുന്ന ആടുകളെയും പശുക്കളെയും രക്ഷിക്കാൻവേണ്ടിയായിരുന്നു. 35 പശുക്കളെയും 13 ആടുകളെയും മൂന്നുപോത്തുകളെയും ഒരു കുതിരയെയും ഈ വർഷം സേന രക്ഷപ്പെടുത്തി. വളർത്തുമൃഗങ്ങളെ അലക്ഷ്യമായി മേയാൻ വിടുന്നതും ആൾമറയില്ലാത്ത കിണറുകൾ ധാരാളം ഉള്ളതുമാണ് അപകട കാരണം. പുഴകളിലും ചളിനിറഞ്ഞ സ്ഥലങ്ങളിലും മൃഗങ്ങൾ അകപ്പെട്ടു പോകുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. തീപിടിത്തങ്ങളും മറ്റ് അപകടങ്ങളും വളരെ കൂടുതലായിരുന്നു.150ൽ കൂടുതൽ സംഭവങ്ങൾ നാദാപുരം ഫയർ സ്റ്റേഷനിൽ ഈ വർഷം റിപ്പോർട്ട് ചെയ്തു.
തേങ്ങക്കൂടക്ക് തീ പിടിച്ച് നാശനഷ്ടം
വടകര : വീടിനോട് ചേർന്ന തേങ്ങക്കൂടക്ക് തീപിടിച്ച് നാശനഷ്ടം . ലോകനാർകാവിൽ റോഡിൽ ഹെൽത്ത് സെന്ററിന് സമീപം പുളിക്കൂൽ സന്തോഷിെൻ റ തേങ്ങക്കൂടക്കാണ് തീപിടിച്ചത്. തിങ്കളാഴ്ച രാവിലെ 11നാണ് സംഭവം. തേങ്ങക്ക് പുകയിടുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. 4000ത്തിലധികം തേങ്ങ കൂടയിൽ ഉണ്ടായിരുന്നു. ആയിരത്തോളം കത്തി നശിച്ചു. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വടകരയിൽനിന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
അസി.സ്റ്റേഷൻ ഓഫിസർ കെ സതീശെൻ റ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ വി.കെ. ശശി, ഫയർ ഓഫിസർമാരായ അബ്ദുസ്സമദ്, എം. ജഹീർ , സി.കെ. വിപിൻ , ആർ. ദീപക്, എൻ.കെ സ്വപ്നേഷ്, കെ.പി. റഷീദ്, സജിത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.