വിദേശമദ്യവുമായി ഐസക് ന്യൂട്ടൺ അറസ്റ്റിൽ

ഐസക് ന്യൂട്ടൺ (26)

വിദേശമദ്യവുമായി ഐസക് ന്യൂട്ടൺ അറസ്റ്റിൽ

വടകര: മാഹിയിൽനിന്ന് സ്വകാര്യ ബസിൽ കടത്തുകയായിരുന്ന വിദേശമദ്യവുമായി അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ.

അഴിയൂർ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് 40 കുപ്പി മാഹി വിദേശമദ്യവുമായി പശ്ചിമബംഗാൾ അമിത്പുർ സ്വദേശി ഐസക് ന്യൂട്ടനെയാണ് (26) വാഹനപരിശോധനക്കിടയിൽ പിടികൂടിയത്. 

വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രിവന്റിവ് ഓഫിസർ ജയരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ സാവിഷ്, അനൂപ്, ലിനീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Tags:    
News Summary - 'Isaac Newton' arrested with Foreign Liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.