വടകര: ജില്ല ഗവ. ആശുപത്രിയിലെ ഒ.പി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയോഗം തീരുമാനിച്ചു. നിലവിലെ അഞ്ച് രൂപയില്‍നിന്ന് പത്തുരൂപയാക്കാനാണ് തീരുമാനം. വർധന അംഗീകരിക്കാൻ കഴിയില്ലെന്ന് യു.ഡി.എഫ്, ആര്.എം.പി.ഐ വ്യക്തമാക്കി. അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് കമ്മിറ്റി വര്‍ധന അംഗീകരിച്ചത്. വർധനവിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് യു.ഡി.എഫും ആർ.എം.പി.ഐ നേതാക്കളും പറഞ്ഞു. ഡിസംബര്‍ ഒന്നുമുതലാണ് വര്‍ധന പ്രാബല്യത്തില്‍ വരുക. ആശുപത്രിയില്‍ ഒ.പി ടിക്കറ്റ് വര്‍ധന നടപ്പിലാക്കുന്നതോടെ എച്ച്.എം.സിക്ക് ലക്ഷങ്ങളുടെ വരുമാന വര്‍ധനവാണുണ്ടാകുന്നത്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാതെ ജില്ല ആശുപത്രിയെന്നത് പേരിൽ മാത്രം ഒതുക്കി സ്റ്റാഫ് പാറ്റേണിൽ പോലും മാറ്റംവരുത്താതെ ജനങ്ങൾ പ്രയാസമനുഭവിക്കുന്ന കാലത്താണ് ഒ.പി ടിക്കറ്റിന്റെ നിരക്ക് വർധിപ്പിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ മുഴുവൻ സൗജന്യമാണെന്ന് അവകാശപ്പെടുമ്പോൾ ആശുപത്രിയിലെ മുഴുവൻ സേവനങ്ങൾക്കും പണം ഏർപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നതെന്നും ഇത് അംഗീകരിക്കില്ലെന്നും കോൺഗ്രസ് പ്രതിനിധി കെ.പി. കരുണൻ, മുസ്ലിം ലീഗ് അംഗം ഒ.കെ. കുഞ്ഞബ്ദുല്ല, ആർ.എം.പി.ഐ പ്രതിനിധി എ.പി. ഷാജിത്ത്, വാർഡ് കൗൺസിലർ അജിത ചീരം വീട്ടിൽ, ആർ. റിജു തുടങ്ങിയവർ പറഞ്ഞു. അംഗങ്ങളുടെ ശക്തമായ വിയോജിപ്പോടെയാണ് തീരുമാനത്തിന് യോഗം അംഗീകാരം നൽകിയത്. വർധന പിൻവലിക്കും വരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.