പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം ജീ​ർ​ണാ​വ​സ്ഥ​യി​ൽ; കോ​ട്ട​പ​റ​മ്പ് ന​വീ​ക​ര​ണം ക​ട​ലാ​സി​ൽ

വ​ട​ക​ര: ഒ​രു​കാ​ല​ത്ത് വ​ട​ക​ര​യു​ടെ വ്യാ​പാ​ര സി​രാ​കേ​ന്ദ്ര​മാ​യി ത​ല​യു​യ​ർ​ത്തി നി​ന്ന കോ​ട്ട​പ​റ​മ്പും ബ​സ് സ്റ്റാ​ൻ​ഡും ഇ​ന്ന് പ്ര​താ​പം മ​ങ്ങി ആ​ളും ആ​ര​വ​വു​മി​ല്ലാ​തെ കി​ട​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ, പ്ര​താ​പം മ​ങ്ങി​യ കോ​ട്ട​പ​റ​മ്പി​ന്‍റെ ന​വീ​ക​ര​ണ​വും ജീ​ർ​ണാ​വ​സ്ഥ​യി​ലു​ള്ള പ​ഴ​യ സ്റ്റാ​ൻ​ഡും ന​വീ​ക​രി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യെ​ങ്കി​ലും ക​ട​ലാ​സി​ലൊ​തു​ങ്ങു​ക​യാ​ണ്. പ​ഴ​യ സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.

കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ന്ന് വീ​ഴാ​ൻ തു​ട​ങ്ങി. യാ​ത്ര​ക്കാ​ർ പ​ല​പ്പോ​ഴും കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ളി​ൽ​നി​ന്ന് ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്. അ​ടു​ത്ത​കാ​ല​ത്ത് ചോ​ർ​ന്നൊ​ലി​ക്കു​ന്ന കെ​ട്ടി​ടം മേ​ൽ​ക്കൂ​ര പ​ണി​ത് സം​ര​ക്ഷി​ച്ച് നി​ർ​ത്തു​ക​യാ​ണ്. ബ​സു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന ഭാ​ഗ​ത്തെ അ​ഴു​ക്കു​ചാ​ലി​ന്‍റെ കോ​ൺ​ക്രീ​റ്റ് ഭാ​ഗം ത​ക​ർ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും മാ​റ്റി​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ല. യാ​ത്ര​ക്കാ​ർ കോ​ൺ​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ ച​വി​ട്ടി അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​ണ്. കോ​ട്ട​പ​റ​മ്പ് ന​വീ​ക​ര​ണ​ത്തി​ന് ഫ​ണ്ട് ക​ണ്ടെ​ത്തി ബ​സ് സ്റ്റാ​ൻ​ഡ​ട​ക്കം പു​തു​ക്കി​പ്പ​ണി​യ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് കാ​ല​പ്പ​ഴ​ക്ക​മേ​റെ​യാ​ണ്.

ന​ഗ​ര​സ​ഭ പ​ല പ​ദ്ധ​തി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്ത് വി​ജ​യി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ൻ പി​ന്നാ​ക്കം പോ​കു​ക​യാ​ണെ​ന്ന വി​മ​ർ​ശ​നം ഉ​യ​രു​ന്നു​ണ്ട്.

കോ​ട്ട​പ​റ​മ്പി​ലെ നി​ശ്ച​ല​മാ​യ വ്യാ​പാ​ര​മേ​ഖ​ല​ക്ക് ഉ​ണ​ർ​വ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ബ​സ് സ്റ്റാ​ൻ​ഡും അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​വും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണം വ​ഴി ലി​ങ്ക് റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നും ക​ഴി​യും.

Tags:    
News Summary - The old bus stand building is in a dilapidated condition; Kottaparambu Renovation On Paper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.