വടകര: സഹകരണ മേഖലയിലെ ആഭ്യന്തര വെല്ലുവിളികളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഫെഡറലിസത്തിനെതിരായി നടക്കുന്ന പ്രവർത്തനങ്ങളാണെന്ന് കെ.പി.സി.സി. മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഹൗസ് ഫെഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കെ.സി. അബുവിന് സഹകരണ ജനാധിപത്യവേദി ജില്ലാകമ്മിറ്റി നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയർമാൻ ഐ.മൂസ അധ്യക്ഷത വഹിച്ചു. കെ.പി. ബാബു, ശശിധരൻ കരിമ്പനപ്പാലം, സി.വത്സലൻ, കൂടാളി അശോകൻ, കളത്തിൽ പീതാംബരൻ, ബാബു ഒഞ്ചിയം, ആവോലം രാധാകൃഷ്ണൻ, പുറന്തോടത്ത് സുകുമാരൻ, കെ.പി. കരുണാകരൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.