പന്തീരാങ്കാവ്: ചൊവ്വാഴ്ച വൈകീട്ട് പെരുമണ്ണ - പന്തീരാങ്കാവ് റോഡിലെ വള്ളിക്കുന്നിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയവർക്കെതിരെ നടപടി. വാഹന പരിശോധനക്കിടെയാണ് പ്രാദേശിക കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ ഒരു സംഘമാളുകൾ ഉദ്യോഗസ്ഥരെ തടഞ്ഞത്.
റോഡിലെ കുഴികളുടെ പേരിൽ വാഹന പരിശോധന തടസ്സപ്പെടുത്തുന്ന ദൃശ്യം മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർക്ക് പരിശോധന അവസാനിപ്പിക്കേണ്ടിവന്നു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും മോട്ടോർ വാഹന വിഭാഗവുമെല്ലാം ജോലി തടസ്സപ്പെടുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മോട്ടോർ വാഹന ഇൻസ്പെക്ടർമാരായ കെ.എം. ധനേഷ്, ഹണി സാം എന്നിവരുടെ പരാതിയിലാണ് കേസ്. പന്തീരാങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ദൃശ്യങ്ങളിലുള്ള കണ്ടാലറിയുന്ന 10 പേർക്കെതിരെയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.