കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ ഓഫിസിലും വീട്ടിലും പരിശോധന. കോഴിക്കോട് കോട്ടൂളി സ്വദേശി എ. സന്തോഷ് കുമാറിനെതിരെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ലഭിച്ച പരാതിയിൽ കോടതി ഉത്തരവിനെ തുടര്‍ന്നാണ് വിജിലൻസ് പരിശോധന. കോഴിക്കോട് വിജിലൻസ് എസ്.പി ശശിധരന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി എൽ.എസ്.ജി.ഡി ഓഫിസിലും കോട്ടൂളിയിലെ വീട്ടിലും ഒരേ നേരത്തായിരുന്നു ഉദ്യോഗസ്ഥരെത്തിയത്.
കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്‍ സി.ഐ വി. ജോഷിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കൊണ്ടോട്ടിയിലെ ഓഫിസിൽ പരിശോധന നടത്തിയത്. രാവിലെ 10 മുതൽ ഒരുമണിക്കൂറോളം നീണ്ടു.
രേഖകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിശോധന തുടരുമെന്ന് അന്വേഷണസംഘം പറഞ്ഞു. രാവിലെ ഒമ്പതിന് തുടങ്ങിയ കോട്ടൂളിയിലെ വീട്ടിലെ പരിശോധന രാത്രിവരെ നീണ്ടു. ഡിവൈ.എസ്.പി ശ്രീനിവാസൻ, സ്പെഷല്‍ സെല്ലിലെ ഉദ്യോഗസ്ഥരായ ഗണേഷ് കുമാർ, സജീവ്, ജോഷി, പ്രജിത് കുമാര്‍, സുജീഷ്, സി.എം. സുനില്‍ കുമാര്‍ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.