ആയഞ്ചേരി: വടകര-മാഹി കനാൽ അപ്രോച്ച് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതലത്തിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിൽ വിജിലൻസ് പരിശോധന.
2017ൽ ഡി.വൈ.എഫ്.ഐ പൊന്മേരി മേഖല കമ്മിറ്റി നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം.
അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കല്ലേരിയിൽ പരിശോധന നടന്നത്. കനത്ത മഴയിൽ 2017ലാണ് റോഡ് തകർന്നത്.
എസ്റ്റിമേറ്റ് പ്രകാരം ചെമ്മണ്ണ് ഉപയോഗിച്ചായിരുന്നു റോഡിന്റെ ആദ്യ ഘട്ട നിർമാണ പ്രവൃത്തി നടത്തേണ്ടിയിരുന്നത്.
എന്നാൽ, നിർമാണ പ്രവൃത്തി ഏറ്റെടുത്ത കമ്പനി കനാലിലെ ചളിയോടുകൂടിയ മണ്ണിട്ട് റോഡ് നികത്തുകയായിരുന്നു.
അപാകത നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പ്രതിഷേധമുയർന്നിരുന്നു. നിർമാണ കമ്പനിയും നാട്ടുകാരും അന്നത്തെ എം.എൽ.എ മുഖേന മധ്യസ്ഥ ചർച്ച നടത്തിയിരുന്നു.
എന്നാൽ, പുതുതായി നിർമിച്ച റോഡിന്റെ ചില സ്ഥലങ്ങളിൽ മാത്രം ചെമ്മണ്ണ് ഉപയോഗിച്ച് നികത്തുകയാണ് നിർമാണ കമ്പനി ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.