കല്ലാച്ചിയിൽ സംസ്ഥാനപാതയിലെ നടപ്പാതയിൽ മാലിന്യം
നിക്ഷേപിച്ചനിലയിൽ
നാദാപുരം: മാലിന്യം കുമിഞ്ഞുകൂടി നടപ്പാതയിൽ അപകടാവസ്ഥ. സംസ്ഥാനപാതയിൽ വളയം-വാണിമേൽ റോഡ് കവലക്ക് സമീപമാണ് നടപ്പാതയിലെ മാലിന്യങ്ങൾ കാൽനട യാത്രക്കാർക്ക് ഭീഷണിയായത്. സമീപത്ത് നിർമാണം നടക്കുന്ന കെട്ടിടങ്ങളിലെ അവശിഷ്ടങ്ങൾ ഇവിടെ തള്ളിയനിലയിലാണ്.
തിരക്കേറിയ നടപ്പാത ഉപയോഗിക്കാൻകഴിയാതെ ആളുകൾ റോഡിൽ ഇറങ്ങിയാണ് യാത്രചെയ്യുന്നത്. ഇതേ തുടർന്ന് സ്ഥലത്ത് അപകടഭീഷണി നിലനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.