രാമനാട്ടുകര: ജല ഗുണനിലവാര പരിശോധന സൗകര്യം ഇനി രാമനാട്ടുകരയിലും ലഭ്യമാവും. സേവാമന്ദിരം ഹയർസെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ ജല ഗുണനിലവാര പരിശോധന ലാബിൽ ജലപരിശോധന കാമ്പയിന്റെ ഉദ്ഘാടനം രാമനാട്ടുകര നഗരസഭ അധ്യക്ഷ ബുഷ്റ റഫീഖ് നിർവഹിച്ചു.
ഡെപ്യൂട്ടി ചെയർമാൻ കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഓരോ വാർഡിൽനിന്ന് 10 ജല സാമ്പിളുകൾ വിവിധ തീയതികളിലായി കൗൺസിലർമാർ മുഖേന ശേഖരിച്ച് 31 വാർഡുകളിലെയും ജലഗുണനിലവാരം വിലയിരുത്താനാണ് ആദ്യമായി ഈ കാമ്പയിൻ ലക്ഷ്യമിടുന്നത്.
ജലസാമ്പിൾ പരിശോധന നടത്തി ഹരിത ദൃഷ്ടി സോഫ്റ്റ് വെയറിന്റെ സഹായത്തോടെ പരിശോധനഫലവും ശിപാർശകളും ലഭ്യമാവുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്. ജല സാമ്പിൾ പരിശോധനയും വെബ്സൈറ്റിലേക്ക് വിവരം ചേർക്കലും ഉൾപ്പെടെ പൂർണമായും വിദ്യാർഥി പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്.
സ്ഥിരംസമിതി ചെയർമാൻമാരായ സഫ റഫീഖ്, പി.ടി. നദീറ, വി.എം. പുഷ്പ, പി.കെ. അബ്ദുൽ ലത്തീഫ്, കൗൺസിലർമാരായ പി.കെ. ഹഫ്സൽ, സി. ഗോപി, അബ്ദുൽ ഹമീദ്, ആർ.പി. പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ ഇ. ബാബു, പ്രിൻസിപ്പൽ സതീഷ് കുമാർ, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, ജെ.എച്ച്.ഐമാരായ വിശ്വംഭരൻ, സുരാജ്, കെമിസ്ടി അധ്യാപകൻ വിജിൻ എന്നിവർ സംസാരിച്ചു.
ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ കെ.എം. യമുന സ്വാഗതവും സ്കൂൾ കെമിസ്ട്രി അധ്യാപകൻ കെ.വി. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.