ബാലുശ്ശേരി: പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ശൗചാലയം അടച്ചതോടെ യാത്രക്കാർ ദുരിതത്തിൽ. മഴ ശക്തമായതോടെയാണ് മൂത്രപ്പുര അടക്കേണ്ടിവന്നത്.
ഉള്ളിലേക്ക് തറക്കുള്ളിൽനിന്ന് വെള്ളം കയറിയതാണ് അടച്ചിടാൻ കാരണമെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്. മൂന്നു കോടിയോളം മുടക്കി പഞ്ചായത്ത് ബസ് സ്റ്റാൻഡ് നവീകരിച്ച് പുതിയ കെട്ടിടം പണിതിട്ട് മൂന്നുവർഷമാകുന്നതേയുള്ളൂ. ഊരാളുങ്കൽ ലേബർ സൊസെറ്റിയാണ് പുതിയ കെട്ടിടം നിർമിച്ചത്.
ചതുപ്പുനിലത്താണ് കെട്ടിടം പണിതത്. മഴ കൂടിയതോടെ ഉറവ വെള്ളം ഉയർന്ന് ഉള്ളിൽ നിറയുകയാണ്. സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ പ്രാഥമിക കൃത്യങ്ങൾക്കായി നെട്ടോട്ടമോടേണ്ട അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.