മെഡിക്കല്‍ കോളേജിന് വീല്‍ചെയറുകളും ബെഡ് ഷീറ്റുകളും നല്‍കി

കോഴിക്കോട്: മെഹബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് പത്ത് വീല്‍ചെയറുകളും നൂറ് ബെഡ് ഷീറ്റുകളും നല്‍കി. ഇന്ത്യന്‍ നാഷണല്‍ ലീഗ് പ്രവാസി സംഘടനയായ ഇന്ത്യന്‍ മൈനോറിറ്റി കള്‍ച്ചറല്‍ സെന്ററിന്റെ കുവൈത്ത് സൗദി, ദുബൈ പ്രവിശ്യാ കമ്മിറ്റികളാണ് സഹായം നല്‍കിയത്.

ചടങ്ങില്‍ ഐ.എന്‍.എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് മുസ്തഫ മാസ്റ്റര്‍, എം.എം.സി.ടി മാനേജിങ് ട്രസ്റ്റി ഷര്‍മദ്ഖാന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്‍, സൂപ്രണ്ട് ഡോ. ശ്രീജയന്‍ ഒ.പി, സലീം മെഹബൂബ് കുറ്റികാട്ടൂര്‍, സാലി മേടപ്പില്‍, അബ്ദുല്ല കോയ തങ്ങള്‍, അബ്ദുറഹ്മാന്‍ ഹാജി വെണ്ണക്കോട്, റഫീഖ് അഴിയൂര്‍, കുഞ്ഞാമു ശിഹാബ് അമ്പിലോലി തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    
News Summary - wheelchair and bedsheets to kozhikode medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.