എകരൂല്‍: ഉണ്ണികുളം പഞ്ചായത്ത് ആരു ഭരിക്കണമെന്ന് ഇത്തവണയും ഭാഗ്യം തീരുമാനിക്കും. ആകെയുള്ള 23ല്‍ 10 സീറ്റ് വീതം നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായതിനാൽ നറുക്കെടുപ്പിലൂടെ ഭരണം തീരുമാനിക്കേണ്ടിവരുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
മൂന്ന് വാര്‍ഡുകളില്‍ വിജയിച്ച എന്‍.ഡി.എയുടെ പിന്തുണ തേടില്ലെന്ന് ഇരുമുന്നണികളും തീരുമാനമെടുക്കുകയും ഇരുമുന്നണികളെയും പിന്തുണക്കില്ലെന്ന് എന്‍.ഡി.എ നിലപാടെടുക്കുകയും ചെയ്തതോടെയാണ് നറുക്കെടുപ്പിന് സാധ്യത കൂടിയത്. 30ന് രാവിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പും ഉച്ചക്ക് ശേഷം വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പും നടക്കും.
മൂന്നു മുന്നണികളും സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സര രംഗത്തുണ്ടാവും. വോട്ടെടുപ്പില്‍ തുല്യത പാലിച്ചാല്‍ പിന്നീട് നറുക്കെടുപ്പിലേക്ക് കടക്കും. ആരുടെയെങ്കിലും വോട്ട് അസാധുവായാല്‍ നറുക്കെടുപ്പ് ഇല്ലാതെത്തന്നെ മറുപക്ഷം വിജയിക്കും. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഭരണമാണ് മുന്നണികള്‍ക്ക് നഷ്ടമാവുക.
മൂന്ന് അംഗങ്ങളുള്ള എന്‍.ഡി.എയും മത്സര രംഗത്തുണ്ടാവും. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ഫലപ്രഖ്യാപന ദിനം മ്ലാനതയിലായ ഇടത് -വലത് മുന്നണി പ്രവര്‍ത്തകര്‍ ബുധനഴ്ച നടക്കുന്ന പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.