പേരാമ്പ്ര: ഓൺലൈനിൽ കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ചത് 50 കി.മീ അകലെ. എന്തായാലും വാക്സിനെടുക്കാൻ തീരുമാനിച്ച് കോഴിക്കോട് കിണാശ്ശേരിയിലുള്ള വീട്ടമ്മ ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു തിരിച്ചു. എന്നാൽ അവിടെ എത്തിയപ്പോൾ ഓൺ ലൈൻ രജിസ്ട്രേഷനിൽ സാങ്കേതികപ്പിഴവ് കാരണം വാക്സിൻ ലഭ്യമല്ലെന്നായി അധികൃതർ. ഇത്രദൂരം യാത്രചെയ്തെത്തിയതാണെങ്കിലും മറ്റു നിർവാഹമില്ലാതെ അവർ വീട്ടിലേക്കു തിരിച്ചു. എന്നാൽ, വീട്ടിലെത്തി മൊബൈൽ നോക്കുമ്പോൾ വാക്സിൻ എടുത്തതായി അറിയിപ്പ് വന്നിരിക്കുന്നു.
രജിസ്റ്റർ ചെയ്ത സൈറ്റിൽ ആദ്യ ഡോസ് സ്വീകരിച്ചതിെൻറ സർട്ടിഫിക്കറ്റും. വാക്സിന് എടുക്കാത്ത തനിക്ക് എങ്ങനെ വാക്സിന് ചെയ്തെന്ന സന്ദേശം വന്നെന്നാണ് വീട്ടമ്മയായ നദീറ ചോദിക്കുന്നത്. തന്റെ ആധാര്‍ കാര്‍ഡ് നമ്പറും ചെയ്ത ആളുടെ പേരും ചെയ്ത വാക്സിനും വരെ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമായി പറയുന്നുണ്ടെന്നും പിന്നെ എങ്ങനെയാണ് ബുക്കിങ് കൃത്യമല്ലാതായതെന്ന് അധികാരികള്‍ വ്യക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
തന്റെ വാക്സിൻ മറ്റാർക്കോ ചെയ്തിട്ടുണ്ടോ എന്നും ഇവർ സംശയിക്കുന്നു. വാക്സിൻ എടുത്തതായി കാണിച്ചാൽ ഇനി തനിക്കെങ്ങനെ വാക്സിൻ ലഭിക്കുമെന്നും അവർ ചോദിക്കുന്നു. എന്നാൽ സാങ്കേതികപ്പിഴവാണ് ഇങ്ങനെ വരാൻ കാരണമെന്ന് എഫ്.എച്ച്.സി അധികൃതർ പറഞ്ഞു. അവർ എത്തിയാൽ വാക്സിൻ നൽകാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.